ഹമാസ് നേതാക്കളെ ലക്‌ഷ്യം വെച്ച് ദോഹയിൽ ഇസ്രായേൽ ആക്രമണം

World
Print Friendly, PDF & Email

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരന്തര സ്ഫോടനങ്ങൾ. ഗാസ സമാധാന ചർച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണമെന്നാണ് സൂചന പുറത്തുവരുന്നത്. ആക്രമണം ഇസ്രായേലും സ്ഥിരീകരിച്ചെന്ന് അൽ ജസീറ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ ചിത്രങ്ങളും പുറത്തു വരുന്നുണ്ട്. ആക്രമണങ്ങൾ നടന്ന കെട്ടിടങ്ങളിൽ നിന്ന് പുക ഉയരുന്ന ചിത്രങ്ങളാണവ. അമേരിക്ക മുന്നോട്ടുവെച്ച ഗാസ വെടിനിർത്തൽ നിർദ്ദേശം ചർച്ച ചെയ്യുന്നതിനിടെയാണ് ആക്രമണങ്ങൾ എന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞു. മലയാളികളടക്കമുള്ള ഇന്ത്യാക്കാരും ആശങ്കയിലാണ്. ‘വീണ്ടുവിചാരമില്ലാതെ ഖത്തറിലേക്ക് കടന്നുകയറാൻ അനുവദിക്കില്ല’: ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ .

Leave a Reply

Your email address will not be published. Required fields are marked *