തിരുവല്ല – നമ്മുടെ നാട്, നാട്ടിൻപുറങ്ങൾ ഒക്കെ നന്മകളാൽ സമൃദ്ധം എന്ന് പറയുമ്പോഴും അസൂയയുടെയും കുശുമ്പിന്റെയും , നുണക്കഥകളുടെയും ഒരു കേന്ദ്രം കൂടാണ് നാട്ടിൻപുറം. ഈ ഒരാശയം നിലനിർത്തിക്കൊണ്ട് രതീഷ് തിരുവല്ല കഥയും, സംവിധാനം നിർവഹിച്ച ഹസ്വചിത്രമാണ് ” മരണൻ ” the motivator. നാലു പേര് മാത്രമാണ് ഇതിൽ കഥാപാത്രങ്ങൾ എന്നത് ഈ ഷോർട്ട് ഫിലിമിന്റെ മറ്റൊരു പ്രത്യേകതയാണ്. തിരുവല്ലക്കാരായ സിനിമാതാരങ്ങൾ പുത്തിലം ഭാസി, കവിരാജ് തിരുവല്ല തുടങ്ങിയവർക്കൊപ്പം ഹസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെറിനും, സംവിധായകൻ കൂടിയായ രതീഷ് തിരുവല്ലായും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഹാപ്പി ന്യൂ ഇയർ, നൊമ്പരം, തുടങ്ങിയ ഷോർട്ട് ഫിലിമുകൾക്കും, ഇരുൾ അല എന്ന ഭക്തി ആൽബത്തിനും തിരക്കഥ എഴുതിയ കഥാകൃത്തും, തിരക്കഥാകൃത്തും, മാധ്യമപ്രവർത്തകനും കൂടിയായ അബിൻ തിരുവല്ലയാണ് ഇതിൻറെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത്. സോളമിന്റെ തേനീച്ചകൾ, പ്രതിമുഖം തുടങ്ങിയ ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവഹിച്ച ബിനോയിയാണ് ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറയും, എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത്. നാളെ ആഗസ്റ്റ് 20 ബുധനാഴ്ച 6 മണിക്ക് ആണ് ഈ ഹസ്വചിത്രം റിലീസ് ചെയ്യുന്നത്.

തിരുവല്ലായും സിനിമക്കാരുടെയും, സിനിമാ നിർമ്മാണത്തിന്റെയും ഒക്കെ കേന്ദ്രമാകുന്നു എന്നത് അഭിമാനകരം തന്നെ. ലോക നിലവാരത്തിലുള്ള കൂടുതൽ സിനിമകൾ തിരുവല്ലയിൽ നിന്നുണ്ടാകട്ടെ. ഈ ഹൃസ്വചിത്ര കൂട്ടുകെട്ട് നാളെ ഒരു വലിയ സിനിമാ സംരംഭത്തിലേക്കുള്ള തുടക്കമാകട്ടെ എന്നാശംസിക്കുന്നു. അപ്പോ നുണക്കഥകളുടെ ഈ കൊച്ചുചിത്രം നമുക്ക് കാണാം. പ്രോത്സാഹിപ്പിക്കാം.
ആശംസകളോടെ ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട
What do you feel about this post?
Like
Love
Happy
Haha
Sad

