പത്തനംതിട്ട – കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പരേഡ് റിഹേഴ്സൽ നടത്തി. പത്തനംതിട്ട നർകോട്ടിക് സെൽ ഡിവൈഎസ്പി ബി അനിലിന്റെ നേതൃത്വത്തിലാണ് റിഹേഴ്സൽ.
22 പ്ലറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കും.
പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയർഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് നാല്, ജൂനിയർ റെഡ് ക്രോസ് മൂന്ന്, ഡിസ്പ്ലേ ബാൻഡ് സെറ്റ് രണ്ട് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. നാളെ (ഓഗസ്റ്റ് 13) രാവിലെ എട്ടുമുതൽ 9.30 വരെ ഡ്രസ് റിഹേഴ്സൽ സംഘടിപ്പിക്കും.
കലാ – സാംസ്‌കാരിക പരിപാടികൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില നേതൃത്വം നൽകും. ദേശഭക്തിഗാനം, സുംബാ ഡാൻസ്, വഞ്ചിപ്പാട്ട്, നാഷണൽ ഇന്റഗ്രേഷൻ ഡാൻസ് എന്നിവ അവതരിപ്പിക്കും. സ്വാതന്ത്ര്യദിനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകും. പരേഡ് റിഹേഴ്സലിന് പത്തനംതിട്ട നഗരസഭയും ജില്ലാ പഞ്ചായത്തുമാണ് ലഘുഭക്ഷണം തയ്യാറാക്കിയത്. സ്വാതന്ത്ര്യ ദിനത്തിൽ ജില്ലാ സപ്ലൈ ഓഫീസ്, കുടുംബശ്രീ മുഖേനെ ലഘുഭക്ഷണമൊരുക്കും.


