പത്തനംതിട്ട – വാര്യാപുരം പ്ലാവേലിൽ വീട്ടിലെ പിജി ജോർജ്ജിന്റെ സഹധർമ്മിണി ശ്രീമതി. റാഹേലമ്മ ജോർജ് 77 വീടിന് മുൻപിലെ 12 അടി താഴ്ച ഉള്ള കണ്ടത്തിലെ തൊട്ടിലേക്ക് കാൽ വഴുതി വീണു അവശയായി കിടന്നിരുന്നത് അഗ്നിശമന രക്ഷാ സേനയെ അറിയിക്കുകയും, പത്തനംതിട്ടയിൽ നിന്നും ഫയർ ടീം എത്തി രക്ഷപ്പെടുത്തി സേനയുടെ ആംബുലൻഡിൽ ആശുപത്രിയിൽ എത്തിച്ചു.. ഇന്ന് വൈകുന്നേരം 5:40 ഓടെ ആയിരുന്നു സംഭവം..
ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സാബുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ കെ. പി. പ്രദീപ്, ഫയർ ഓഫീസർമാരായ ശ്രീനാഥ്, പ്രവീൺ കുമാർ, അജു, വിഷ്ണുവിജയ്, ഉണ്ണികൃഷ്ണൻ, മനോജ്, രാധാകൃഷ്ണൻ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.
റാഹേലമ്മയുടെ ഇടത്തെ കാലിന് ഒടിവ് ഉണ്ട്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

