പത്തനംതിട്ട : കൂടൽ നെടുമൺകാവിൽ കാർ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ച് ആറു പേർക്ക് പരുക്കേറ്റു. കാർ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. ശനിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് തിരിച്ചു പോവുകയായിരുന്ന പുനലൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.


