കുട്ടികളുടെ ബൗദ്ധികവും ശാരീരികവുമായ വളർച്ചയെ അങ്കണവാടികൾ സഹായിക്കുന്നു: മന്ത്രി വീണാ ജോർജ്

Pathanamthitta

കോന്നി – കുട്ടികളുടെ ബൗദ്ധികവും ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ചയെ സഹായിക്കുന്നതിൽ അങ്കണവാടികൾ ശാസ്ത്രീയ പങ്ക് വഹിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ 39.65 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പറയംകോട് 64-ാം നമ്പർ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് മുതൽ ആറു വയസു വരെയുള്ള കുഞ്ഞുങ്ങൾ കുടുംബങ്ങളിൽ നിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നത് അങ്കണവാടികളിലൂടെയാണ്. കുട്ടികൾക്കും അമ്മമാർക്കുമുള്ള ആരോഗ്യ പ്രവർത്തനവും അങ്കണവാടിയുടെ ലക്ഷ്യമാണ്. വനിതാ ശിശു വികസന വകുപ്പിന്റെ സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അങ്കണവാടി നിർമിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ സാമൂഹികമ വളർച്ചയെ സഹായിക്കാൻ രൂപീകരിച്ചതാണ് സ്മാർട്ട് അങ്കണവാടികൾ.

സംസ്ഥാനത്തെ അങ്കണവാടികളിലെ പാൽ, മുട്ട, ബിരിയാണി ഭക്ഷണ പരിഷ്‌കാരവും, കുഞ്ഞൂസ് കാർഡ് പദ്ധതിയും രാജ്യം സ്വീകരിക്കുന്ന മാതൃകകളാണ്. രണ്ടുവർഷം മുമ്പ് സംസ്ഥാന ബജറ്റിലൂടെ 64 കോടി രൂപ അനുവദിച്ചാണ് ഭക്ഷണ മെനു ആരംഭിച്ചത്. കുഞ്ഞുങ്ങളുടെ വളർച്ചയിലെ ഓരോ ഘട്ടത്തിലെയും ശാരീരികവും ഭൗതികവും മാനസികവുമായ കാര്യങ്ങൾ കുഞ്ഞൂസ് കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
സ്ത്രീകളുടെ ഉന്നമനത്തിന് വിവിധ വകുപ്പുകൾ നിരവധി പദ്ധതി നടപ്പാക്കുന്നു. സംരംഭകത്വ വികസനത്തിലൂടെ സാമ്പത്തികവും സാമൂഹികവുമായ സ്ത്രീകളുടെ ശാക്തീകരണമാണ് ലക്ഷ്യം. കലഞ്ഞൂർ പഞ്ചായത്തിലെ മൂന്നു വാർഡുകളിലുള്ളവർക്ക് പ്രയോജനം ലഭിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനം അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

നാടിന്റെ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് അധ്യക്ഷനായ അഡ്വ. കെ.യു. ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലും വിദ്യാഭ്യാസ മേഖലയിലും വിവിധ മേഖലയിൽ നിരവധി വികസന പ്രവർത്തനമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
അങ്കണവാടിക്കായി സ്ഥലം നൽകിയ 15-ാം വാർഡ് പറയുംകോട് അംബിക സദനത്തിൽ രാമചന്ദ്രൻ പിള്ളയെ ചടങ്ങിൽ മന്തി വീണാ ജോർജ് ആദരിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ മുഖ്യപ്രഭാഷണം നടത്തി. പറക്കോട് സി.ഡി.പി.ഒ അലിമ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനപ്രഭ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി എബ്രഹാം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ജയകുമാർ, സുജ അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാൻ ഹുസൈൻ, അരുൺ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *