മൃതദേഹങ്ങൾ വിമാനമാർഗ്ഗം ഇന്ന് ഇരുവരുടെയും നാടുകളിലേക്ക് കൊണ്ടുപോകും

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി – ചെങ്കുളം പാറമട അപകടത്തിൽ മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെ പൂർത്തിയായി, കോട്ടയം മെഡിക്കൽ കോളേജിലേക്ക് എംബാമിംഗിനായി കൊണ്ടുപോയി. ഇന്ന് വിമാനമാർഗ്ഗം ഇരുവരുടെയും നാടുകളിലേക്ക് കൊണ്ട്പോകും:

കോന്നി പയ്യനാമണ്ണിലെ ചെങ്കുളം ക്വാറിയിൽ എസ്കലേറ്ററിന് മുകളിലേക്ക് പറ ഇടിഞ്ഞ് വീണ് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട, ഓപ്പറേറ്റർ ബീഹാർ സ്വദേശി അജയ് കുമാർ റായി, സഹായിയായിരുന്ന ഒഡീഷ സ്വദേശി മഹാദേവ് പ്രഥാൻ എന്നിവരുടെ മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹങ്ങൾ എംബാം ചെയ്ത ശേഷം ഇന്ന് വിമാനമാർഗ്ഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. ഇരുവരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുൾപ്പടെയുള്ള എല്ലാ ചിലവുകളും വഹിക്കണമെന്നും, കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ, ക്വാറി ഉടമയായ ചെങ്കുളം വീട്ടിൽ ടോം മത്തായിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ ഏറെ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്തിരുന്ന ഈ തൊഴിലാളികൾക്ക് തൊഴിൽ ഉടമ അപകട ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ടോ ? അപകടത്തിൽ തകർന്ന ഹിറ്റാച്ചിക്ക് അപകട ഇൻഷുറൻസ് ഉണ്ടോ ? അത് ഇവരുടെ കുടുംബങ്ങൾക്ക് ലഭ്യമാക്കുമോ എന്നൊക്കെയുള്ള വിവരങ്ങൾ ലഭ്യമല്ല. നേരത്തെ കോന്നിയിലെ മറ്റൊരു പാറമടയിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട പ്രദേശവാസിയായ തൊഴിലാളിക്ക് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല എന്ന് കഴിഞ്ഞ ദിവസം ബന്ധുക്കൾ മാധ്യമപ്രവർത്തകരോട് പറയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *