‘അതിഥി’ ആഷിഖിനു ഇത് ഇരട്ടി മധുരം

Pathanamthitta
Print Friendly, PDF & Email

അടൂർ – സർക്കാർ ബോയ്‌സ് സ്‌കൂളിൽ നിന്ന് ഉന്നതവിജയം നേടിയ ബിഹാർ സ്വദേശി ആഷിഖ് ഫരിയാദിനെ ജില്ലാ കലക്ടർ എസ് പ്രേം കൃഷണൻ പുരസ്‌കാരം നൽകി അനുമോദിച്ചു. അന്താരാഷ്ട്ര ബാലവേല വിരുധ ദിനാചരണത്തിന്റെ ഉദ്ഘാടനം അടൂർ സർക്കാർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു ജില്ലാ കലക്ടർ.
ജീവിതപ്രതിബന്ധങ്ങളെ മറികടന്ന് പ്ലസ്ടു വിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ആഷിഖ് താരമായത്. എം ഡി സലാഹുദ്ദീന്റെയും ജുലേഖയുടെയും മൂത്ത മകനാണ്. കഴിഞ്ഞ എട്ടു വർഷമായി പഠനവും തൊഴിലുമായി ആഷിഖിന്റെ കുടുംബം കേരളത്തിലുണ്ട്. അച്ഛൻ സലാഹുദ്ദീനോടൊപ്പം കരിക്ക് കച്ചവടത്തിലും സഹായിക്കുന്നു. അക്ഷരങ്ങളെ ഏറെ ഇഷ്ടപെടുന്ന ആഷിഖിന്റെ ഒഴിവു സമയം വായനലോകത്താണ്. സിവിൽ സർവീസ് നേടണമെന്നാണ് ആഗ്രഹം. പൊളിറ്റിക്കൽ സയൻസിൽ ബിരുദമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

ചിത്രം: ആഷിഖ്

ജില്ലാ കലക്ടർ എസ് പ്രേം കൃഷണൻ ബിഹാർ സ്വദേശി ആഷിഖ് ഫരിയാദിന് പുരസ്‌കാരം നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *