അടൂർ – അദ്ധ്യാപകനും, പരിസ്ഥിതി പ്രവർത്തകനുമായ അവിനാശ് പള്ളീനഴികത്ത് അൽപ്പം മുമ്പ് സോഷ്യൽമീഡയയിൽ കുറിച്ചത് വായിച്ചപ്പോൾ കണ്ണ് നനഞ്ഞു. നാടിനുവേണ്ടി, പ്രകൃതിക്ക് വേണ്ടി മറ്റൊന്നും പ്രതീക്ഷിക്കാതെ സമൂഹ മാധ്യമ ഇടപെടൽ നടത്തുന്ന അവിനാശിനെയും, എന്നെപ്പോലെയും ഒക്കെയുള്ള പലർക്കും അവസാനവും സംഭവിക്കാവുന്നത്. നാട്ടിലെ എല്ലാ ആഘോഷങ്ങളുടെയും, മരണ വാർത്തകളും, രാഷ്ട്രീയക്കാരുടെ ചൂഷണ വാർത്തകളുമൊക്കെ അപ്പപ്പോൾ അറിയിച്ചുകൊണ്ടിരിക്കുന്ന പലർക്കും അവസാനം നമ്മൾ കടന്നുപോകുമ്പോൾ അത് ചിലപ്പോൾ അറിയിക്കാൻ പോലും ആരും ഉണ്ടാകില്ല എന്ന അവസ്ഥ. അതുപോലെയുള്ള ഈ സുഹൃത്തിന്റെ വേർപാടിന്റെ കഥ വായിച്ചപ്പോൾ കണ്ണ് നനഞ്ഞു. അവിനാശ് എഴുതിയിരിക്കുന്നത് ഇങ്ങനെ…
നാടിനെ ഇത്രയേറെ സ്നേഹിച്ചിരുന്ന മറ്റൊരു മണ്ണടിക്കാരൻ ഇല്ല. നാടിൻ്റെ പേര് ഔദ്യോഗികമായി തന്റെ പേരിനൊപ്പം ചേർത്ത കൂട്ടുകാരൻ. നമ്മുടെ സ്വന്തം മണ്ണടി എന്ന നവ മാധ്യമ കൂട്ടായ്മയുടെ അഡ്മിൻ. വേലുത്തമ്പിദളവ സ്മരക ക്ലബിൻ്റെ സജീവ പ്രവർത്തകൻ. കാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ മണ്ണടിയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രീയപ്പെട്ടവൻ’ മണ്ണടി ഉച്ചബലി ഉൾപ്പടെയുള്ള വിശേഷങ്ങൾ ലക്ഷോപലക്ഷം ആളുകളിലേക്ക് എത്തിക്കുന്ന പ്രീയപ്പെട്ട മണ്ണടിവീടൻ. എല്ലാ വർഷവും ഉച്ചബലി കൊടിയേറ്റിന് എയർ പോട്ടിൽ നിന്നും വിളിച്ച് കൊണ്ടുവരുകയും ആഷ്മി മോളുടെ പിറന്നാളാഘോഷവം കഴിഞ്ഞ് തിരികെ യുഎഇ യിലേക്ക് പോകുമ്പോൾ ഒപ്പം ചേർന്നു നിന്നിരുന്ന എൻ്റെ പ്രീയപ്പെട്ടവനെ നാളെ കാണേണ്ടി വരുന്നത് അവൻ്റെ ചേതനയറ്റ ശരീരമാണ് എന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അവൻ്റെ ഭാര്യയേയും മകളേയും അച്ഛനേയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയില്ല തിങ്കളാഴ്ച്ച രാത്രി ഞങ്ങൾ ഏറെ നേരം സംസാരിച്ചു. അണ്ണാ എനിക്ക് ശ്വാസംമുട്ടൽ ഉണ്ട്. മരുന്ന് കൊടുത്തുവിടണം എന്ന് പറഞ്ഞു. ചൊവ്വ രാവിലെ 9.21 ന് വീണ്ടും വിളിച്ചു അപ്പോൾ ഒരു ബുദ്ധിമുട്ടും പറഞ്ഞില്ല കൊട്ടാരക്കരയിൽ നിന്നും 50 ദിവസത്തേക്കുള്ള മരുന്നു വാങ്ങി തിരികെ വിളിച്ചിട്ട് എടുത്തില്ല. മരുന്നുമായി തുമ്പമണ്ണുള്ള UAE യിലേക്ക് പോകുന്ന ആളിൻ്റെ വീടിനടുത്ത് എത്തിയപ്പോൾ അനീഷിൻ്റെ ഫോണിൽ നിന്നും വന്ന സന്ദേശം എന്നെ തളർത്തിക്കളഞ്ഞു.

കുടുംബത്തോടൊപ്പം ഒരു പാട് യാത്രകൾ ഉത്സവങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്നവനൊപ്പം പോകുമ്പോളുള്ള ആ സന്തോഷം ഇനിയില്ല, മനസു നിറയെ നന്മ കാത്തുസൂക്ഷിച്ചിരുന്ന പ്രീയപ്പെട്ടവൻ ആഷ്മി മോൾക്ക് വാങ്ങിയ സൈക്കിളുമായി തിരുവനന്തപുരം പേട്ടയിലെ വീട്ടിലേക്കുള്ള യാത്രയായിരുന്നു. എൻ്റെയും ആഷ്മി മോളുടെയും അനീഷിൻ്റെ ഭാര്യയുടെയും ഒന്നിച്ചുള്ള അവസാന യാത്രയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അനീഷേ.. സുന്ദരേശണ്ണനേയും രതീഷിനേയും, അപ്പുണ്ണിയേയും, സാഗറിനേയും,, ചന്ദ്രബാബു കുളക്കടയേയും അടക്കമുള്ള സുഹൃത്തുകളെ,പോയി കണ്ടു സന്തോഷം പങ്കിട്ടു എല്ലാവരെയും എന്നും വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്ന നീ തന്ന സ്നേഹം” ഒടുവിൽ നീ ഞങ്ങളെ എല്ലാം കരയിപ്പിച്ച് കളഞ്ഞല്ലോടാ.. നിനക്ക് തരാനുള്ള മരുന്ന് ഇനി. ?
ഞാൻ ഇതുവരെ കാണാത്ത സുഹൃത്തേ, കണ്ണീരോടെ ആദരാഞ്ജലികൾ. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പ്രാർത്ഥനകളോടെ പങ്കുചേരുന്നു.
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട


