യു.കെ – ഗ്രേറ്റർ മാൻഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യുണിറ്റിയുടെ വിഷു ആഘോഷം, രാധാകൃഷ്ണ ക്ഷേത്ര സന്നിധിയിൽ വെച്ച് വിപുലമായി ആഘോഷിച്ചു. പൂജാരി കൃഷൻ ജോഷി ഭദ്രദീപം തെളിച്ച് വിഷുക്കണിയോടെ ആരംഭിച്ച ആഘോഷങ്ങളിൽ, മിഴിവേകികൊണ്ടു ശ്രീ വിശ്വജിത്ത് തൃക്കാക്കര സോപാന സംഗീതം ആലപിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും, വിഭവ സമൃദ്ധമായ പൂർണ്ണമായും വെജിറ്റേറിയൻ വിഷുസദ്യ, ഭക്തി ഗാനസുധ എന്നിവയും നടന്നു. ശ്രീ സുധീർ, ശ്രീജിത്ത് നായർ, വിനോദ് ചന്ദ്രൻ, ഹരികുമാർ , ചന്ദ്രശേഖരൻ നായർ , ബിജു നായർ , വരുൺ കണ്ണൂർ , ഷാജി മോൻ , അനി രുദ്ധൻ , രാഗേഷ് നായർ സിജി സുധീർ , സിനി ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മലയാളികൾ ലോകത്തിന്റെ കോണിൽ എവിടെയായിരുന്നാലും അവരുടെ സാംസ്കാരിക ആചാരങ്ങളും, ആഘോഷങ്ങളും വിപുലമായിത്തന്നെ കൊണ്ടാടാറുണ്ട്. ഒരുപക്ഷെ അത് മലയാളികളുടെ മാത്രം പ്രത്യേകത കൂടിയായിരിക്കണം. !!



