അടൂർ – നോക്കിക്കേ.. എന്ത് സുന്ദരം എന്റെ നാട് . ഇനി എവിടെകൊണ്ടു കെട്ടും ?
അടൂരിലെ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിലെ കാഴ്ചയാണിത്. യൂണിയനുകളുടെ കൊടിതോരണങ്ങൾ യാത്രക്കാർക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ റഫറണ്ടത്തിന്റെ ഭാഗമായാണ് വിവിധ തൊഴിലാളി സംഘടനകളുടെ കൊടികൾ സ്‌റ്റാൻഡിലെ കെട്ടിടത്തിന്റെ മുൻവശത്തും യാത്രക്കാർ ബസ് കാത്തിരിക്കുന്നിടത്തും ഒക്കെ കെട്ടിയിരിക്കുന്നത്. സ്‌റ്റാൻഡിലെ ഓഫീസ് പ്രവർത്തിക്കുന്ന ബഹുനില മന്ദിരത്തിന് താഴത്തെ നിലയിൽ യാത്രക്കാർ ബസ് കാത്തിരിക്കുന്നിടത്ത് കൊടികൾ വളരെ താഴ്ത്തിക്കെട്ടിയിരിക്കുന്നത് കാരണം തല പൊക്കാനാകാതെ യാത്രക്കാർ.


നടക്കുന്നവരുടെ മുഖത്ത് ഈ കൊടിത്തുണികൾ തട്ടുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ബസ് കാത്തിരിക്കുന്നയിടത്ത് ആൾക്കാർക്ക് നടന്ന് നീങ്ങാൻ കഴിയാത്ത വിധം തലങ്ങും വിലങ്ങും നിരവധി കൊടികൾ ആണ് നിരത്തി കെട്ടിയിട്ടിരിക്കുന്നത്. മിക്ക തൊഴിലാളി സംഘടനകളുടേയും കൊടികൾ ഇവിടെ കാണാം. കൊടികളിൽ തട്ടാതെ, മുട്ടാതെ ബസ് കാത്തിരിക്കുന്ന ഭാഗത്തേക്ക് കടക്കാൻ കഴിയാത്ത സ്‌ഥിതിയാണ്.
തൊഴിലാളികൾക്കിടയിൽ മാത്രം നടക്കുന്ന ഹിതപരിശോധനയുടെ പ്രചരണം നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നവിധം എന്തിന് ? കെ.എസ്.ആർ.ടി.സി കെട്ടിടത്തിൽ കൊടികെട്ടി പ്രചരണം നടത്തേണ്ടതുണ്ടോ എന്നാണ് യാത്രക്കാരുടെ ചോദ്യം. ?


