കോന്നി – കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ രണ്ടാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം രണ്ടാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. പത്തനംതിട്ട പ്രസ്സ് ക്ലബ് സെക്രട്ടറി ജി വിശാഖൻ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു.
മുല്ലൂർക്കുളങ്ങര ദേവീ ക്ഷേത്ര പ്രസിഡന്റ് ഡോ ഗോപീമോഹൻ, സെക്രട്ടറി ഡി രാജീവൻ,സാബു കുറുമ്പകര എന്നിവർ സംസാരിച്ചു. പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും വലിയ പടേനിയും ദ്രാവിഡ കലകളും ഏപ്രിൽ 23 ന് പത്താമുദയത്തിന് നടക്കും.

*കല്ലേലിക്കാവിൽ പത്താമുദയ മഹോത്സവം, ഇന്നത്തെ പരിപാടികൾ ( 16/4/2025)
കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) പത്താമുദയ മഹോത്സവത്തിന്റെ മൂന്നാം ദിനം :വെളുപ്പിനെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം 41 തൃപ്പടി പൂജ രാവിലെ 6 മണിമുതൽ 999 സ്വർണ്ണ മലക്കൊടി ദർശനം 6.30 മുതൽ നെൽപ്പറ മഞ്ഞൾപ്പറ നാണയപ്പറ അൻപൊലി അടയ്ക്കാപ്പറ നാളികേരപ്പറ കുരുമുളക് പറ,എള്ള് പറ സമർപ്പണം. 7 മണി മലയ്ക്ക് പടേനി സമർപ്പണം. 8.30 ന് ഉപ സ്വരൂപ പൂജകൾ വാനരയൂട്ട് മീനൂട്ട് മലക്കൊടി പൂജ മല വില്ല് പൂജ പ്രഭാത പൂജ,പുഷ്പാഭിഷേകം. രാവിലെ 9 മണിയ്ക്ക് മൂന്നാം ഉത്സവം ഉദ്ഘാടനം.10 ന് നിത്യ അന്നദാനം, 10.30 ന് കുട്ടിച്ചാത്തൻ പൂജ 11.30 ന് ഊട്ട് പൂജ, വൈകിട്ട് 6.30 മുതൽ 41 തൃപ്പടി പൂജ, ദീപാരാധന ദീപക്കാഴ്ച ചെണ്ടമേളം.


