കോഴിക്കോട് : കുറച്ചു മുമ്പ് കോഴിക്കോട്ട് വെച്ച് നടന്ന പിസി ജോർജ്ജിന്റെ പത്ര സമ്മേളനം ചർച്ചയാകുന്നു. അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ നെഞ്ചിടിക്കുന്നത് പിണറായി വിജയനും, ഏഴുപ്രാവിശ്യം വരെ നോട്ടീസ് കിട്ടിയിട്ടും പോകാതിരുന്നവർക്കുമാണെന്ന് പി.സി. ജോർജ്. വൈകാതെ പിണറായിക്കും ഈ ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു. 2029- ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ ബി.ജെ.പി. മുഖ്യമന്ത്രി ഉണ്ടാകുമെന്നും പി.സി. ജോർജ് പറഞ്ഞു. വരുന്ന ലോക്സഭാ ഇലക്ഷനിൽ പ്രതീക്ഷിതമായ വിജയങ്ങൾ ബിജെപിക്ക് ഉണ്ടാകും.
ഡൽഹി മുഖ്യമന്ത്രി ജയിലിലായി. ഏഴുപ്രാവശ്യം നോട്ടീസ് കൊടുത്തിട്ട് ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ കൊടുക്കണോ ? മോഷ്ടിക്കുമ്പോളും പിടിച്ചുപറിക്കുമ്പോഴും ഓർക്കണമായിരുന്നു. പിണറായി വിജയൻ പേടിച്ചിരിക്കുന്നു. ഉടൻ പിണറായിക്കും കെജ്‌രിവാളിന്റെ ഗതി വരുമെന്നും പി.സി. ജോർജ് പറഞ്ഞു. കെജ്‌രിവാളിന്റെ കാര്യത്തിൽ എന്തുകൊണ്ട് സുപ്രീം കോടതി ഇടപെടാൻ തയ്യാറായില്ല ? നോട്ടീസ് പരിഗണിക്കാതെ അഹങ്കരിച്ച് നടന്നതിനാണ് അറസ്റ്റ്. എന്തിന് മദ്യനയം തിരുത്തി എന്നും അദ്ദേഹം വ്യക്തമാക്കണം. 2026-ൽ കേരളം ആര് ഭരിക്കണം എന്ന് ബി.ജെ.പി. തീരുമാനിക്കും. 2029-ൽ ബി.ജെ.പി. മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങൾ പോലും തയ്യാറാവുന്നില്ല. ഹമാസ് കടന്നുകയറ്റക്കാരൻ ആണെന്ന് ഉൾക്കൊള്ളാൻ എൽ.ഡി.എഫും യു.ഡി.എഫും തയ്യാറാവുന്നില്ല. മലബാറിലെ ന്യൂനപക്ഷ പിന്തുണ പ്രതീക്ഷിച്ചാണ് പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട എല്ലാ പരിപാടിയും കോഴിക്കോട്ട് നടത്തിയതെന്നും ജോർജ് ആരോപിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

