പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രോത്സവത്തോടനുബന്ധിച്ച കെട്ടുകാഴ്ചകൾ കൊണ്ടുപോകുന്നതിനാൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതൽ എം.സി.റോഡിൽ അടൂർ – ചെങ്ങന്നൂർ റൂട്ടിൽ പന്തളം ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ചെങ്ങന്നൂർ, മാവേലിക്കര ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും പന്തളം ടൗണിൽനിന്ന് ഇടത്ത് തിരിഞ്ഞ് തുമ്പമൺ കീരുകുഴി വഴി അടൂർ ടൗണിൽ എത്തണം.


