പത്തനംതിട്ട വെട്ടൂരിൽ ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി

Pathanamthitta

പത്തനംതിട്ട – വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ കിണറ്റിൽ നിന്നുമാണ് ഭൂഗർഭ മത്സ്യം പൈപ്പിലൂടെ പുറത്ത് എത്തിയത്. കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ ഇതുവരെ കിട്ടിയതിൽ ഏറ്റവും വലിയ ഭൂഗർഭ മത്സ്യമാണ് ഇതെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിലെ ഈ കിണറ്റിൽ നിന്നും സമീപ വീടുകളിലെ കിണറുകളിൽ നിന്നും ചെറിയ ഭൂഗർഭ മത്സ്യത്തെ നേരത്തെ കിട്ടിയിരുന്നു. അന്ന് പത്തനംതിട്ടയിലെ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരെത്തി ഈ മത്സ്യത്തെ പരിശോധിച്ചിരുന്നു.. അപൂർവ്വ മത്സ്യമാണെന്നും മത്സ്യം ഭൂമിയുടെ ഉള്ളറകളിൽ ശുദ്ധജലത്തിലാണ് ജീവിക്കുന്നതെന്നും കിണറുകളിൽ നിന്നും കിണറുകളിലേക്കാണ് ഇതിന്റെ സഞ്ചാരമെന്നും ഫിഷറീസ് ഉദ്യോഗസ്‌ഥർ അന്ന് പറഞ്ഞിരുന്നു. കൂടുതൽ പരിശോധനക്കായി അന്ന് മത്സ്യങ്ങളെ കൊണ്ട് പോവുകയും ചെയ്തിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *