കെറ്ററിംഗ് – അപ്രതീക്ഷിതമായ വിയോഗ വാർത്തകൾ അനുദിനം പ്രവാസ ലോകത്തും പെരുകുകയാണ്. ഡൽഹിയിലെ മുൻ പോലീസ് ഉദ്യോഗസ്ഥനും, കോട്ടയം കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ ഇടവകാംഗവും, യു കെ കെ സി എ കെറ്ററിംഗ് യൂണിറ്റ് അംഗവുമായ ശ്രീ ഷൈജു ഫിലിപ്പാണ് (51 വയസ്സ്) ഇന്ന് മാർച്ച് 23 ഞായറാഴ്ച വൈകുന്നേരം വീട്ടിൽ മക്കളും ഭാര്യയുമായി സംസാരിച്ചിരിക്കവേ ഷൈജു പൊടുന്നനെ കുഴഞ്ഞ് വീണ് മരണമടഞ്ഞത്.
ഉടൻ തന്നെ സമീപവാസികളായ ഷിബു, ഷാജി, ജോബ് എന്നിവരെല്ലാം ഓടിയെത്തിയെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. വിവരമറിഞ്ഞ് നിരവധി പേർ വീട്ടിലെത്തി. മൃതദേഹം വേഗം തന്നെ കെറ്ററിംഗ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. കെറ്ററിംഗ് മലയാളി അസോസിയേഷൻ സജീവ പ്രവർത്തകനായിരുന്ന ഷൈജു, ദീർഘ നാളായി ഭാര്യ ലിൻസിയ്ക്കും മക്കൾക്കും ഒപ്പം കെറ്ററിംഗിൽ തന്നെയായിരുന്നു താമസം. യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ആൻമരിയ ഷൈജുവും എ ലെവൽ വിദ്യാർത്ഥിയായ അൻസിൽ ഷൈജുവുമാണ് മക്കൾ. സംസ്കാരം പിന്നിട്


