ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ 27 മത് ചരമവാർഷികം ആചരിച്ചു .

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ആധുനിക കേരളത്തിൻ്റെ ശിൽപ്പി ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ 27 മത് വാർഷികാചരണത്തിന്റെ ഭാഗമായി, പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ജില്ലയിൽ ആചരിച്ചു .

സി.പി.ഐ ( എം ) ജില്ല സെക്രട്ടറി രാജു എബ്രഹാം പതാക ഉയർത്തി . സി.പി.ഐ ( എം ) ജില്ല കമ്മറ്റി അംഗം പി.ആർ പ്രസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു . ജില്ല കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സി.പി.ഐ (എം) ഡി.സി. ഓഫീസ് ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു .

സി. പി. ഐ ( എം ) ജില്ല കമ്മറ്റി അംഗം എൻ .സജികുമാർ , പി. ആർ.പി.സി ജില്ല സെക്രട്ടറി ബാബുജോർജ്ജ് ,ദേശാഭിമാനി സുർജിത് ബ്രാഞ്ച് സെക്രട്ടറി ആർ. രമേശ് ,ഓഫീസ് സെക്രട്ടറി ജി. രാജേഷ് , ജയകൃഷ്ണൻ തണ്ണിത്തോട് , ഡോ കെ.ജി സുരേഷ് , ഇ .കെ. ഉദയകുമാർ , അഭിരാജ് കൈതയ്ക്കൽ , റയാൻ മൈലപ്രാ , രാഹുൽകൃഷ്ണ ,ആർ . ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *