സീതത്തോട്: വേനൽക്കാലം രൂക്ഷമായതോടെ മലയോര മേഖലകളിലെ ജനങ്ങൾ കുടിവെള്ളത്തിനായി വലയുകയാണ്. ആശ്വാസമെന്നോണം സീതത്തോട് പഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബി ടി.ഈശോയുടെ നേതൃത്വത്തിൽ സീതത്തോട് വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം തുടങ്ങിയിരിക്കുന്നു. . തിങ്കൾ, വ്യാഴം ദിവസങ്ങളിൽ -5, 6, 7,18 വാർഡുകളിലും ,ചൊവ്വ, വെള്ളി ദിവസങ്ങളിൽ 9,10,11,12 വാർഡുകളിലും ബുധൻ, ശനി ദിവസങ്ങളിൽ -13,1, 2, 4 വാർഡുകളിലും വെള്ളം വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് അറിയിക്കുന്നു. മലയോര പ്രദേശമായ സീതത്തോട്ടിലെ അടക്കമുള്ള സ്ഥലങ്ങളിലെ മിക്കപ്രദേശങ്ങളിലും നീരുറവകൾ വറ്റി വരണ്ടു.


