പ്രമാടം ഗ്രാമപഞ്ചായത്ത് വിദ്യാഗ്രാമം പദ്ധതിയുടെ ഭാഗമായി എൽ .പി സ്‌കൂൾ കുട്ടികൾക്കുള്ള കായിക ഉപകരണങ്ങളുടെ വിതരാണോദ്ഘാടനം പ്രസിഡന്റ് എൻ നവനീത് മല്ലശ്ശേരി ജി ഡബ്ല്യു. എൽ.പി സ്‌കൂളിൽ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജി സി ബാബു അധ്യക്ഷയായി. ചിത്രകല, സംഗീതം എന്നിവയ്ക്കായി രണ്ട് കലാ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗമായ അമൃത സജയൻ, എം കെ മനോജ്, ആനന്ദവല്ലിയമ്മ, നിഖിൽ ചെറിയാൻ, തങ്കമണി ടീച്ചർ, വാഴവിള അച്യുതൻ നായർ, സ്‌കൂൾ എച്ച്. എം ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.


