വനിതാ ദിനത്തിൽ മലവേടർ ഊരിലെ ഷഠ്ഷ്ടിപൂർത്തി കഴിഞ്ഞ അമ്മമാരെ ആദരിച്ച് കസ്തൂർബ്ബ ദർശൻ വേദി

Kerala Pathanamthitta

പത്തനംതിട്ട – ലോക വനിതാ ദിനത്തിൽ കോന്നി മലവേടർ ഊരിലെ ഷഠ്ഷ്ടി പൂർത്തി കഴിഞ്ഞ 11 അമ്മമാരെ കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഷോൾ അണിയിച്ച് കാൽതൊട്ട് വന്ദിച്ച് ആദരിച്ചു. ഊര് മൂപ്പ സന്ധ്യയെ ഷോൾ അണിയിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ ആദരിയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ രജനി പ്രദീപ് വനിതാ ദിന സന്ദേശം നൽകി. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി മുഖ്യ പ്രഭാഷണം നടത്തി.

ഊര് മുപ്പത്തി സന്ധ്യ, കസ്തൂർബ്ബ ഗാന്ധി ദർശൻ ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്, ജില്ലാ വനിതാ സംഘം പ്രസിഡൻറ് പ്രസീദ രഘു , കസ്തൂർബ്ബ ദർശൻ വേദി ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധ മുരുകദാസ്, ഉഷാ തോമസ്, വിജയ ലക്മി ഉണ്ണിത്താൻ, ഷീജാ മുരളീധരൻ, സുശീല അജി തുടങ്ങിയവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *