തണ്ണിത്തോട്ടിൽ ഒരുദിവസമായി അവശനിലയിൽ പിടിയാനയായ കാട്ടാന.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഇന്നലെ മുതൽ ആദ്യം കരക്കും, പിന്നീട് കല്ലാറിലേക്കും ഇറങ്ങി നിൽക്കാൻ തുടങ്ങിയിട്ട് ഒരു ദിവസം കഴിഞ്ഞു. ഭക്ഷണം എടുക്കാൻ കഴിയാതെ അവശനിലയിലാണ് കാട്ടാന. ഈ പിടിയാനയെ തേടി കാട്ടാനക്കൂട്ടം എത്തിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പേടിപ്പെടുത്തി കാട്ടിലേക്കയക്കുകയായിരുന്നു. കല്ലാറിന്റെ മറുകരക്ക് ഇപ്പോഴും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട് എന്നാണറിയുന്നത്. പുറമെ പരിക്കുകളൊന്നും കാണാനില്ലായെന്നും വയറ്റിലുള്ള അസ്വസ്ഥതയാകാം ഭക്ഷണം എടുക്കാത്ത്തത് എന്നും അനുമാനിക്കുന്നു. ഡോക്ടറെ അടക്കം ഇവിടേക്കെത്തിച്ചു ചികിത്സയോ, ഭക്ഷണമോ കൊടുക്കാനുള്ള ശ്രമത്തിലാണ് വനവകുപ്പ് ഉദ്യോഗസ്ഥർ.

Leave a Reply

Your email address will not be published. Required fields are marked *