പത്തനംതിട്ട – കാർഗിൽ വിജയ് ദിവസിനോട് അനുബന്ധിച്ച് കലക്ടറേറ്റിലെ കാർഗിൽ യുദ്ധ സ്മാരകത്തിലും മഹാത്മാ ഗാന്ധി പ്രതിമയിലും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പുഷ്പാർച്ചന നടത്തി. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, നാഷണൽ സർവീസ് സ്‌കീം കാതോലിക്കറ്റ് കോളജ്, പത്തനംതിട്ട സ്റ്റാസ് കോളജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ, കാതോലിക്കറ്റ് കോളജ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ആൻസി സാം, എൻ.എസ്.എസ് യൂത്ത് പുരസ്‌കാര ജേതാവും സാമൂഹിക പ്രവർത്തകനുമായ ഷിജിൻ വർഗീസ്, നാഷണൽ സർവീസ് സ്‌കീം വോളണ്ടിയേഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

