ആക്രിക്കടയിലെ മോഷണക്കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മൊട്ടബിനു പത്തനംതിട്ട പോലീസിന്റെ പിടിയിലായി

Crime
Print Friendly, PDF & Email

പത്തനംതിട്ട: നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട മൊട്ട ബിനു എന്നറിയപ്പെടുന്ന ബിനു (42) പോലീസിന്റെ പിടിയിലായി. ആനപ്പാറ സമദ് മൻസിലിൽ നസീറിന്റെ ഉടമസ്ഥതയിലുള്ള എസ്.എൻ ട്രെഡേഴ്‌സ് എന്ന ആക്രിസാധനങ്ങൾ ശേഖരിക്കുന്ന കടയിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി എസ് പുരം തിരുവാതിര ഭവനം വീട്ടിൽ ബിനു കുപ്രസിദ്ധ മോഷ്ടാവാണ്.

ഒകേ്ടാബർ 28 ന് രാത്രി എട്ടരയ്ക്കും പിറ്റേന്ന് പുലർച്ചെ അഞ്ചിനുമിടയിലാണ് മോഷണം നടന്നത്. പൂട്ട് പൊളിച്ച് കടയ്ക്കുള്ളിൽ കടന്ന് മേശയിൽ സൂക്ഷിച്ച 3000 രൂപയും രണ്ടുലക്ഷം രൂപ വിലവരുന്ന ചെമ്പിന്റെ സാധനങ്ങളും മോഷ്ടിച്ചു കടത്തുകയായിരുന്നു. ആകെ 2,03,000 രൂപയുടെ നഷ്ടമുണ്ടായി. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് മുൻ മോഷ്ടാക്കളുടെ ലിസ്റ്റ് എടുത്ത് വിശദമായ അന്വേഷണം തുടങ്ങഇ. എസ്.ഐ ജെ.യു ജിനുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പത്തനംതിട്ട, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രങ്ങൾ പരിശോധിച്ചു. മോഷണം നടന്ന കടയിലെ സിസിടിവി ദൃശ്യങ്ങളിലുള്ള ആളെ തെക്കേമലയിലെ ഒരു ആക്രിക്കടയിലെ സിസിടിവി ദൃശ്യങ്ങളിലും സംശയകരമായി കണ്ടു, സാദൃശ്യം ബോധ്യപ്പെട്ടതിനെ തുടർന്ന് ഇത് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.

നവംബർ 28 ന് പകലും ഡിസംബർ ഏഴിനും പ്രതി ആക്രസാധനങ്ങൾ വിൽക്കുന്നതിന് തെക്കേമലയിലെ കടയിൽ എത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. രണ്ടാമതും വിൽപ്പനയ്ക്കായി സമീപിച്ചപ്പോൾ സംശയം തോന്നിയ കടക്കാരൻ ഇയാളോട് ആധാർ കാർഡിന് കോപ്പി ആവശ്യപ്പെട്ടു. ഇല്ല എന്ന് പറഞ്ഞതു കാരണം കടയുടമ സാധനങ്ങൾ എടുത്തില്ല. ഈ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം പ്രതിയെന്ന് സംശയിച്ച ബിനുവിലേക്ക് എത്തുകയായിരുന്നു. പിന്നീട് പ്രതിയ്ക്കായി നടത്തിയ വ്യാപകമായ തെരച്ചിലിൽ കുറിച്ചി എസ് പുരത്തുനിന്നും കസ്റ്റഡിയിലെടുത്തു. തെക്കേമലയിലെ കടയിലെത്തിച്ച് കടയുടമയെയും ജീവനക്കാരെയും കാണിച്ച് തിരിച്ചറിഞ്ഞു.

കടയിൽ നിന്നും സാധനങ്ങൾ കണ്ടെത്തി. പ്രതിയുടെ വിരലടയാളം എടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പോലീസ് കൈകൊണ്ടു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിലും പോലീസ് ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ നേതൃത്വത്തിലുമാണ് അന്വേഷണം നടത്തി മോഷ്ടാവിനെ കുടുക്കിയത്.
ബിനുവിന് ചെങ്ങന്നൂർ പോലീസ് സേ്റ്റഷനിൽ അഞ്ചു മോഷണ കേസുകൾ നിലവിലുണ്ട്. കൂടാതെ കഞ്ചാവ് കൈവശം വച്ചതിനു കൊട്ടാരക്കര പോലീസ് സേ്റ്റഷനിലും, മോഷണത്തിന് ആറന്മുള പോലീസ് സേ്റ്റഷനിലും രജിസ്റ്റർ ചെയ്ത കേസുകളിലും പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *