കരട് വോട്ടർപട്ടിക; അവകാശങ്ങളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിന് അപേക്ഷ സമർപ്പിക്കാം

Kerala Trivandrum
Print Friendly, PDF & Email

2024 ഒക്ടോബർ 29-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിലെ അവകാശങ്ങളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനും പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും വോട്ടർ പട്ടികയിൽ തിരുത്തൽ വരുത്തുന്നതിനും അപേക്ഷ സമർപ്പിക്കാവുന്നതാണ്. നവംബർ 28 വരെ സമർപ്പിക്കുന്ന അവകാശങ്ങളും ആക്ഷേപങ്ങളും പരിശോധിച്ച് 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ്.

ഒക്ടോബർ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും ജില്ലാ കളക്ടറുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.
ലിങ്ക്: https://voters.eci.gov.in/download-eroll?stateCode=S11

നവംബർ 28 ന് ശേഷവും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനും അപേക്ഷകൾ സമർപ്പിക്കാവുന്നതും ഈ അപേക്ഷകൾ 2025 ജനുവരി ആറിന് ശേഷം പ്രസിദ്ധീകരിക്കുന്ന സപ്ലിമെൻ്ററി (അനുബന്ധ) വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതുമാണ്.

വെബ്സൈറ്റ് : https://voters.eci.gov.in
വോട്ടേഴ്സ് ഹെൽപ് ലൈൻ ആപ്പ് :
https://play.google.com/store/apps/details?id=com.eci.citizen
എന്നിവ മുഖേനയാണ് അപേക്ഷ നൽകേണ്ടത്.

സ്‌പെഷ്യൽ സമ്മറി റിവിഷൻ 2025 ന്റെ ഭാഗമായി ഇലക്ട്രറൽ റോൾ ഒബ്‌സർവർ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഓൺലൈനായി ചേർന്നു. പരമാവധി വോട്ടർമാരെ പുതുതായി ചേർക്കുന്നതിന് പ്ലസ്ടു, കോളജ് കേന്ദ്രീകരിച്ച് സ്വീപ് പ്രചരണ പരിപാടികൾ നടത്താൻ ഇലക്ടറൽ റോൾ ഒബ്സർവർ നിർദേശം നൽകി.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ കാര്യക്ഷമമായ ഇടപെടലും യോഗം ഉറപ്പാക്കി.

ജില്ലാ കലക്ടർ എൻ ദേവിദാസ്, സബ് കലക്ടർ നിഷാന്ത് സിഹാര, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ, ഇ.ആർ.ഒ. & ഡെപ്യൂട്ടി കലക്ടർമാർ, അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *