തിരുവല്ല: ഏഴുകുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര തോപ്പിൽ വീട്ടിൽ മനോജ് (51) ആണ് പെരിങ്ങര ജങ്ഷന് സമീപത്തു നിന്നും പിടിയിലായത്. എസ്.ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്ന് പട്രോളിങിനിടെയാണ് പ്രതിയെ തൊണ്ടി മുതൽ ഉൾപ്പെടെ പിടികൂടിയത്. പ്ലാസ്റ്റിക് ക്യാരി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. പ്രതി അനധികൃതമായി കൈവശം വച്ച് വില്പനയ്ക്ക് സൂക്ഷിച്ചതാണ് ഇവയെന്ന് അനേ്വഷണത്തിൽ വെളിവായി.ഇയാൾ ആറ്റുമണൽ കടത്ത്, അബ്കാരി, പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം എന്നീ കേസുകളിൽ പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഘത്തിൽ എസ് ഐ സതീഷ്, എസ് സി പി ഓമാരായ സന്തോഷ്, അനീഷ്,സി.പി. ഓ റിയാസ് എന്നിവരാണ് ഉണ്ടായിരുന്നത്.


