പന്തളത്ത് ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരുക്ക്

Pathanamthitta
Print Friendly, PDF & Email

പന്തളം: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരുക്ക്. മുടിയൂർക്കോണം പുതുശ്ശേരിയിൽ ശ്യാം (25), തൈക്കൂട്ടത്തിൽ വടക്കത്തിൽ വിഘ്‌നേഷ് (24) എന്നിവർക്കാണ് പരുക്കേറ്റത്.

വിഘ്‌നേഷിനെ കല്ലിശ്ശേരിയിലെയും ശ്യാമിനെ അടൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പന്തളം -മാവേലിക്കര റോഡിൽ പൂളയിൽ ജങ്ഷനിൽ ഞായറാഴ്ച രാത്രി 11:30 യോടു കൂടിയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇരുവരുടെയും തലയ്ക്കാണ് പരുക്ക്.

 

Leave a Reply

Your email address will not be published. Required fields are marked *