മംഗളാദേവി ക്ഷേത്രത്തിൽ ദേവികുളം സബ് കലക്ടറുടെ പരിശോധനയിൽ പ്രതിഷേധം

Kerala Idukki

കമ്പം – കേരള – തമിഴ്‌നാട് അതിർത്തിയിലെ മംഗളാദേവി ക്ഷേത്രത്തിൽ ദേവികുളം സബ് കലക്ടർ തമിഴ്നാട് അധികൃതരെ അറിയിക്കാതെ പരിശോധന നടത്തിയതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കമ്പം മംഗളാദേവി കണ്ണകി ക്ഷേത്ര ട്രസ്റ്റ് മാനേജ്മെന്റ്. കഴിഞ്ഞ ദിവസമാണ് സബ് കലക്ടർ ക്ഷേത്രത്തിൽ പരിശോധന നടത്തിയത്. 1988 ലെ ഉടമ്പടി പ്രകാരം മംഗളാദേവി ക്ഷേത്രം കേരളത്തിന്റെ ഭരണത്തിൻ കീഴിലാണെങ്കിലും തമിഴ്നാടിന് ആരാധന നടത്താനുള്ള അവകാശമുണ്ട്. എന്നാൽ ചിത്രാ പൗർണമി ഈവരുന്ന 23ന് നടക്കാനിരിക്കെ സബ് കലക്ടർ ക്ഷേത്രത്തിൽ രഹസ്യ പരിശോധന നടത്തിയത് പ്രതിഷേധാർഹമാണ് എന്നാണ് ട്രസ്റ്റ് മാനേജ്‌മെന്റിന്റെ വാദം.

ഇതു സംബന്ധിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് കമ്പം മംഗളാദേവി കണ്ണകി ക്ഷേത്ര ട്രസ്റ്റ് മാനേജ്മെൻ് പ്രസിഡന്റ് ടി.രാജഗണേശനും സെക്രട്ടറി ബി.എസ്.എം.മുരുകനും തമിഴ്‌നാട് മുഖ്യമന്ത്രി, തേനി ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *