കരച്ചിൽ കേട്ട് നോക്കിയപ്പോൾ ഒരമ്മ റോഡിൽ കിടക്കുന്നു ; ആ അമ്മക്കുഞ്ഞിനെ എടുത്തു ശുശ്രൂഷിച്ച ദീപുവിനു സല്യൂട്ട്

Pathanamthitta Special
Print Friendly, PDF & Email

കോഴഞ്ചേരി: എന്റെ സുഹൃത്തും ബിഎംസ് ചുമട്ടു തൊഴിലാളിയും, സംഘപരിവാർ പ്രവർത്തകനുമായ ” ദീപു നാരങ്ങാനം മഠത്തുംപടി ” യുടെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടാണ് രാവിലെ ഒരൽപം കണ്ണുനീരു പൊടിഞ്ഞത്. ജോലിക്കിടയിലും സാമൂഹിക വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ വിശദീകരിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിടുന്ന ദീപുവിന്റെ ഈ പോസ്റ്റ് ശരിക്കും കണ്ണ് നനയിച്ചു. ദീപുവിന്റെ എഴുത്ത് ഇങ്ങനെ…

ഇന്നലെ രാവിലെ ഉണ്ടായ സംഭവം. പണിയുടെ ഇടവേളയിൽ വിശ്രമിക്കുകയായിരുന്നു ഞാൻ. അപ്പോൾ ഒരു കരച്ചിൽ കേട്ടു ഓടി ചെന്നപ്പോൾ ഈ പ്രായമായ ഒരമ്മ റോഡിൽ കിടക്കുന്നു. തലപൊട്ടി ചോര പോകുന്നുണ്ട്. കാലിന്റെ വേദന പറഞ്ഞാണ് കരയുന്നത്. പെട്ടെന്ന് ഞാൻ ഒരു കുഞ്ഞിനെ എടുക്കുന്ന ലാഘവത്തോടെ എടുത്തുകൊണ്ട് ബസ്സ്റ്റാൻഡിലേ കസേരയിൽ കൊണ്ട് ഇരുത്തി. മരുന്നും പുരട്ടികൊടുത്തു.

പിന്നീടാണ് അറിഞ്ഞത് അങ്കമാലിയിൽ ആണ് വീട് എന്നും കൂടെ ഒരാൾ ഉണ്ടെന്നും ഭിക്ഷ എടുക്കാൻ വന്നതാണെന്നും. ഞാൻ ഉടനെ ആ ആളെ കണ്ടെത്തി. പ്രായമായ ഒരാൾ. കൈയിൽ ചുരുട്ടിക്കൂട്ടിയ കുറച്ചു നോട്ടുകൾ പിന്നെ അസുഖം രേഖപ്പെടുത്തുന്ന ഡോക്ടറുടെ ഒരു സർട്ടിഫിക്കേറ്റും. അത് കാണിച്ചാണ് ഭിക്ഷ എടുക്കുന്നത്.

ഒരു ഗ്ലാസ് നാരങ്ങവെള്ളം വാങ്ങി കൊടുത്തപ്പോൾ എനിക്ക് മനസിലായി ഈ അമ്മയ്ക്ക് കണ്ണും കാണില്ല എന്ന്. പ്രായമായ ആ അച്ഛനോട് ഞാൻ ചോദിച്ചു നിങ്ങൾക്ക് മക്കൾ ഇല്ലേ എന്ന്. അപ്പോൾ അവർ പറഞ്ഞത് മക്കൾ ഉണ്ട്. ആകുന്ന കാലത്ത് ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ മക്കൾ അവർ ഇപ്പോൾ ഇവരെ നോക്കാറില്ലെന്ന്. വീഴ്ചയിൽ ഈ അമ്മയുടെ കാലിനും എന്തോ പരിക്കുകൾ ഉണ്ട്. രണ്ടുപേരും ഈ അവസ്ഥ പറഞ്ഞ് കെട്ടിപിടിച്ചു കരയുന്ന കാഴ്ച്ച സഹിക്കാൻ കഴിയില്ല.😭😭😭

മക്കളേ നിങ്ങളോർക്കുക നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്. എന്റെ മാതാപിതാക്കളോട് ഞാൻ ചെയ്യുന്നത് എന്റെ മകൻ കണ്ടാണ് വളരുന്നത്. അക്കാര്യത്തിൽ നമുക്ക് ഉത്തമ ബോദ്ധ്യം ഉണ്ടായിരിക്കണം. ഇപ്പോൾ ഈ പോസ്റ്റ് എനിക്ക് ഇടാൻ കഴിഞ്ഞത് പ്രിയപ്പെട്ട സുഹൃത്ത് അഭിലാഷ് ഞാൻ അറിയാതെ എടുത്ത ഈ ഫോട്ടോ ഇപ്പോൾ എനിക്ക് അയച്ചുതന്ന കാരണത്താൽ ആണ്. നന്ദി 🙏 അപ്പോൾത്തന്നെ പോലീസും കോഴഞ്ചേരി സ്റ്റാൻഡിൽ ട്രാഫിക്ക് നിൽക്കുന്ന ഹോം ഗാർഡും കൂടി വന്നാണ് ആ അമ്മയെ ആശുപത്രിയിൽ എത്തിച്ചത്.
ആ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഉള്ള കാര്യങ്ങൾ എനിക്ക് ഇപ്പോൾ അറിയില്ല. 🙏

ദീപുവിനെ എങ്ങനെ അഭിനന്ദിക്കും എന്നറിയില്ല.? പലരും റോഡിൽ വീണുകിടക്കുന്നത് കണ്ടിട്ടും കാണാതെ പോകുന്ന മനുഷ്യരുടെ നാട്ടിലാണ് ഈ സംഭവം. തറവാടിത്തവും, പ്രവർത്തിക്കുന്ന സംഘടനയുടെ ഗുണവുമൊക്കെ ദീപുവിൽ പലപ്പോഴും ഞാൻ കാണാറുണ്ട്. നേരിട്ട് ഇതേവരെ ഞങ്ങൾ കണ്ടിട്ടില്ലെങ്കിലും മുഖപുസ്തകത്തിലൂടെ വർഷങ്ങളുടെ പരിചയം. ദീപുവിനെ ഹൃദയത്തിൽ നിന്നുള്ള നന്ദി.. അഭിനന്ദനങ്ങൾ. ആ അമ്മയുടെയും, അച്ഛന്റെയും കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സാമൂഹിക ജീവകാരുണ്യ സംഘടനകളോ , അധികാരികളോ ഇടപെടുമെന്ന് പ്രതീക്ഷിക്കാം. !!

ദീപുവിന് സല്യൂട്ടോടെ.. ടീം പത്തനംതിട്ടക്ക് വേണ്ടി , ജിബു വിജയൻ ഇലവുംതിട്ട .

Leave a Reply

Your email address will not be published. Required fields are marked *