എന്റെ നാടും വളരുകയാണ്.. ടാൽറോപ്പ് സോഫ്റ്റ്‌വെയർ വില്ലേജ് പാർക്ക് ഇലവുംതിട്ടയിലും !!

TECH Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – കാർഷിക സംസ്കൃതിയുടെ സമൃദ്ധമായ ഭൂതകാലത്തിൽ നിന്നും ടെക്‌നോളജിയുടെ പുത്തൻ സാദ്ധ്യതകളുടെ ലോകത്തേക്ക് വളരുകയാണ് എന്റെ നാടും. ആധുനിക ലോകത്ത് ഓരോ വിദ്യാർത്ഥിക്കും ലോകം ആവശ്യപ്പെടുന്ന, അല്ലങ്കിൽ ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടാൻ കഴിയണം. അതുവഴി തൊഴിലും വരുമാനവും ഉറപ്പുവരുത്താനും കഴിയണം. ഓരോ സംരംഭകനും ലോക നിലവാരത്തിൽ വളരാനും കഴിയണം. അതിനായി ആധുനിക ടെക്‌നോളജി വിദ്യാഭ്യാസം, ജോബ് ക്രിയേഷൻ, സംരംഭകത്വം എന്നിവയിലൂന്നിയുള്ളൊരു സാമൂഹിക മാറ്റത്തിന്റെ നാഴികക്കല്ലായി മാറുമെന്നുറപ്പാണ് നാളെ ഉദ്ഘാടനം നടക്കാൻ പോകുന്ന ഇലവുംതിട്ടയിലെ വില്ലേജ് പാർക്ക്.

കേരളത്തിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെ കേന്ദ്രീകരിച്ചു 1064 വില്ലേജ് പാർക്കുകൾ ടാൽറോപ്പിന്റെ ആഭിമുഖ്യത്തിൽ നിലവിൽ വരികയാണ്.
പത്തനംതിട്ട ജില്ലയിലെ മെഴുവേലി ഗ്രാമ പഞ്ചായത്തിലെ വില്ലേജ് പാർക്ക് ഇലവുംതിട്ട മുക്കടയിലുള്ള ട്രിനിറ്റി സൂപ്പർമാർക്കറ്റിനു സമീപം നാളെ ഒക്റ്റോബർ 19 ശനിയാഴ്ച രാവിലെ 10 .30 നു ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രിയും, ആറന്മുള എംഎൽഎ യുമായ ശ്രീമതി വീണാ ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിക്കുന്നു. നാടിന്റെ ഈ സന്തോഷകരമായ മുഹൂർത്തത്തിന് സാക്ഷികളാകാൻ എല്ലാവരെയും ടാൽറോപ്പ് മാനേജ്‌മെന്റ് ക്ഷണിക്കുകയാണ്.

നമുക്ക് ഈ ശുഭ മുഹൂർത്തത്തിൽ പങ്കാളികളാകാം. വളരുന്ന നാടിനു അഭിമാനകരമായി മാറിയേക്കാവുന്ന ഈ സംരംഭത്തിന് ആശംസകൾ നേരാം.

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

 

Leave a Reply

Your email address will not be published. Required fields are marked *