കൂൺ എന്ന സിനിമയിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്ന് പുതിയ ഒരു സംവിധായകൻ കൂടി

Cinema
Print Friendly, PDF & Email

പത്തനംതിട്ട: വെച്ചൂച്ചിറ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും മലയാള സിനിമയ്ക്ക് ഒരു സംവിധായകൻ പിറവിയെടുത്തിരിക്കുന്നു.
പ്രശാന്ത് ബി മോളിക്കൽ

പ്രശാന്ത് സംവിധാനം ചെയ്ത കൂൺ എന്ന സിനിമ തീയറ്ററുകളിൽ വലിയ രീതിയിൽ ഹിറ്റ് ആയി മാറിയിരിക്കുന്നു . വ്യത്യാസ്ത പ്രമയം പറയുന്നു ഈ ചിത്രം, യുവതി യുവാക്കളിലെ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആണ് ഈ സിനിമയിലൂടെ ഇവർ പറയാൻ ശ്രമിച്ചത് ഒന്നരമണിക്കൂർ ത്രില്ല് അടിപ്പിച്ചു ഇരുത്തുന്ന ഒരു സിനിമ എന്നതാണ് പൊതുവിൽ ഉള്ള അഭിപ്രായം . മലയാളം സിനിമയിൽ പുതിയ ഒരു കൊറിയൻ സ്റ്റൈൽ മേക്കയിങ് ആണ് ഈ സിനിമ. ഇതിൽ 2 സിനിമ പ്ലേ ചെയ്തു നായകനും നായികയും കാണുന്നുണ്ട് . ‘ഹെർ ‘മറ്റൊന്ന് ‘ലോസ്റ്റ്‌ ഇൻ ട്രാൻസുലേഷൻ’ തികച്ചും ആ ഭാഗങ്ങൾ വ്യത്യാസ്ത കൊണ്ട് വന്നിട്ടുണ്ട്. ആദ്യം ഓക്കെ ഫാമിലി കയറാൻ മടിച്ചത് എ സർട്ടിഫിക്കറ്റ് ആയതിനാൽ ആണ് എന്നാൽ ഫസ്റ്റ് ഷോയിൽ ഫാമിലിസ് കയറി അതിന്റെ റിവ്യൂ എത്തിയപ്പോൾ മനസിലായി ‘എ ‘ സർട്ടിഫിക്കേറ്റ് വയലൻസ് കൊണ്ട് കിട്ടിയതാണ് എന്നത്. ഈ സിനിമ വർത്തമാനകാലഘട്ടത്തിൽ ആവിശ്യം ഉള്ള കാര്യങ്ങൾ ഉൾകൊള്ളുന്നതിനാൽ ആണ് ഫാമിലികൾ കൂട്ടമായി സിനിമ കാണാൻ താല്പര്യം കാണിക്കുന്നു.നിലവിൽ യുവജനങ്ങൾ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടുതൽ റിലീസ് സ്റ്റേഷനുകൾ തുറക്കുന്നു എന്നത് അറിയാൻ കഴിഞ്ഞത്. തീയറ്ററുകളിൽ വിജയ കരമായി പ്രദർശനം നടത്തുന്നു.

പ്രശാന്തിൻ്റെ സഹോദരൻ നിധിൻ മോളിക്കലും സിനിമയിൽ ലൊക്കേഷൻ സിങ്ക് സൗണ്ട് ഡിസൈനർ ആയി സജീവമാണ്. മലങ്കര മാർത്തോമ്മ സഭ മുൻ കൗൺസിൽ അംഗം മായിരുന്നു പ്രശാന്ത് കോളേജ് അധ്യാപിക നീതു ആണ് ഭാര്യ, മക്കൾ അർപ്പിത്, സാറ.

Leave a Reply

Your email address will not be published. Required fields are marked *