കോന്നി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി തൂങ്ങി മരിച്ചു
കോന്നി – മെഡിക്കൽ കോളേജിലെ നേഴ്സിംഗ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി അബിൻ (19) ആണ് മരിച്ചത് .ഒന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു . മെഡിക്കൽ കോളേജിന് സമീപത്തെ വാടക കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു മരണകാരണം ഇതുവരെ പുറത്ത് വന്നില്ല .നിരവധി കുട്ടികൾ ഇവിടെ ഉണ്ട് .അവരുടെ മാനസിക അവസ്ഥ സംബന്ധിച്ച് കൃത്യമായി അറിയാൻ ഉള്ള സംവിധാനം ഇല്ലാത്ത അവതയാണ്. കുട്ടികളുടെ താമസം, ഭക്ഷണം ,കുടുംബ അന്തരീക്ഷം ,പഠന രീതികൾ എല്ലാം അറിയാനുള്ള സംവിധാനങ്ങൾ വേണ്ടതാണ് .


