പത്തനംതിട്ട – ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ എസ്. ജെ സിനു സംവിധാനം ചെയ്ത്, ബ്ലൂഹിൽ – നൈൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പത്തനംതിട്ട അട്ടച്ചാക്കൽ സ്വദേശിയായ ജോബി പി. സാം നിർമ്മാതാവായ “PETTA RAP”എന്ന തമിഴ് ചിത്രത്തിൽ പ്രഭുദേവ നായകനായും, വേദിക നായികയായി എത്തുന്നു. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് സിനിമാ നിരൂപകരും, സിനിമാപ്രേമികളും, അണിയറ പ്രവർത്തകരും അവകാശപ്പെടുന്ന ചിത്രം ഈ മാസം 27 ഗ്ലോബൽ റിലീസിംഗിലൂടെ തീയേറ്ററുകളിൽ തരംഗമാകാൻ ഒരുങ്ങുന്നു.
ഒരു കളർ ഫുൾ എന്റർടൈനറാണ് ചിത്രം.
എസ് ജെ സിനു സംവിധാനത്തിൽ ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാമാണ് സിനിമയുടെ നിര്‍മാണം. എസ്. ജെ. സിനു തമിഴിൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പേട്ടറാപ്പ്. സണ്ണി ലിയോൺ, വിവേക് പ്രസന്ന, രമേഷ് തിലക്, ഭഗവതി പെരുമാൾ, കലാഭവൻ ഷാജോൺ, രാജീവ് പിള്ള, മൈം ഗോപി എന്നിവരും ചിത്രത്തില്‍ അണിനിരക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

