തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ കാർഷിക സെമിനാർ നടത്തി.

Alappuzha

എടത്വ: തലവടി സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ വെച്ച് കാർഷിക സെമിനാർ സംഘടിപ്പിച്ചു. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു.ട്രഷറാർ എബി മാത്യൂ ചോളകത്ത് അധ്യക്ഷത വഹിച്ചു.

മഹാത്മ ഗാന്ധി സ്കൂൾ ഓഫ് ബയോ സയൻസ് സീനിയർ പ്രൊഫസർ ഡോ ജെ ജി റെ ക്ലാസുകൾ നയിച്ചു. സംഘടന ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള,സ്കൂൾ ഉപദേശക സമിതി അംഗം സജി ഏബ്രഹാം, ചർച്ച് കമ്മിറ്റി അംഗം പി. ഐ ജേക്കബ്, മടയാടി പാട ശേഖര സമിതി സെക്രട്ടറി പി. ഇ ചാക്കോ, വർക്കി ഇട്ടിയവിര, ജിബി ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് ജേതാവ് സംഘടന ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുളയെ അനുമോദിച്ചു. മുതിർന്ന കർഷകനായ വർക്കി ഇട്ടിയവിരയെ ആദരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *