വയനാടിനെ ചേർത്ത് പിടിച്ച് “ആശ്രയ “

Pathanamthitta Wayanad

കൽപ്പറ്റ: വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് നൽകുന്നതിന് വേണ്ടി പത്തനംതിട്ട ജില്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജീവൻ രക്ഷാ മരുന്നുകളുടെ കിറ്റുകൾ വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീക്ക് കൈമാറി. വയനാട് കലക്ട്രേറ്റിൽ എത്തിയാണ് ജീവൻ രക്ഷാ മരുന്നുകൾ കൈമാറിയത്. മാർത്തോമ്മാ സഭാ അൽമായ ട്രസ്റ്റി അഡ്വ അൻസിൽ സഖറിയ, ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ, ഐസിഎസ്ഐ കൊച്ചി മുൻ ചെയർമാൻ അരുൺ കെ കമലോൽഭവൻ, ദേശീയ കായികം താരം ഷീന ദിനേശൻ, മെബിൻ സാം മാത്യു, അംബിക എന്നിവർ നേതൃത്വം നൽകി. രണ്ട് ലോഡ് അവശ്യ സാധനങ്ങൾ വയനാട്ടിലെ ക്യാമ്പിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകിയത്. ഉരുൾപൊട്ടലിൽ ഭവനരഹിതരായ ആളുകൾക്ക് പുതിയ വീടുകൾ വെച്ച് നൽകുന്നതിന് കുറിച്ചും ദുരന്തത്തിൽ ആനാഥരായ കുട്ടികളെ സ്പോൺസർ ചെയ്യുന്നത് സംബന്ധിച്ചും വയനാട് കളക്ടറുമായി ചർച്ച ചെയ്തതായി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ അറിയിച്ചു.

ഫോട്ടോ: വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് നൽകുന്നതിന് വേണ്ടി പത്തനംതിട്ട ജില്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജീവൻ രക്ഷാ മരുന്നുകൾ വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീക്ക് കൈമാറുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *