മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ചരിത്രപ്രസിദ്ധമായ കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തോഡോക്സ് വലിയപള്ളിയിലെ പതിനഞ്ച് നോമ്പാചരണത്തോട് അനുബന്ധിച്ച് തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

ഇടവക വികാരി റവ: ഫാദർ:ബിനോ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ശ്രീ ജോസഫ് എം പുതുശ്ശേരി എക്സ് എംഎൽഎ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മഴക്കാല രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ: സംഗീത ജിതിൻ നയിച്ച ബോധവത്കരണ ക്ലാസിൽ ഡെങ്കുപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം,ചുമ മുതലായ രോഗങ്ങളെപ്പറ്റിയും പ്രതിരോധ,പ്രതിവിധി മാർഗ്ഗങ്ങളും വിശദമായി പ്രതിപാദിച്ചു

ഇടവക സഹവികാരി റവ: ഫാദർ:ദിബു വി ജേക്കബ് ,ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ ശ്രീ:അവിരാ ചാക്കോ,ഇടവക ട്രസ്റ്റി ശ്രീ: ഏബ്രഹാം വർഗീസ് , ഇടവക സെക്രട്ടറി ശ്രീ : ജോർജ് ജോസഫ് കൊണ്ടൂർ, പ്രോഗ്രാം കൺവീനർ ശ്രീ:മാത്തുള്ള ചാക്കോ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *