മാലിന്യമുക്ത നവകേരളത്തിനായി അണിചേരണം : ചിറ്റയം ഗോപകുമാര്‍

Pathanamthitta
Print Friendly, PDF & Email

പന്തളം – തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ഹൗസ് ക്ലീനിംഗ് യൂണിറ്റ് ആരംഭിച്ചു. മാലിന്യമുക്ത നവകേരളം കെട്ടിപ്പടുക്കാന്‍ നാം ഒന്നിച്ച് അണിചേരണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തുമ്പമണ്ണില്‍ ഹരിതകര്‍മ്മ സേനയുടെ വോളണ്ടിയര്‍മാരെ ഉപയോഗിച്ച് സമ്പൂര്‍ണ്ണ ഹൗസ് ക്ലീനിംഗ് യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ആദ്യ സമ്പൂര്‍ണ്ണ മാലിന്യമുക്തമായ പഞ്ചായത്ത് ആണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്.

ഓരോ വീടും ഹരിതകര്‍മ സേനാംഗങ്ങള്‍ സന്ദര്‍ശിച്ച് ഓരോ വീടിന്റെയും സ്‌ക്വയര്‍ഫീറ്റ് അനുസരിച്ച് ചെറിയ തുകയില്‍ മിഷനറി ഉപയോഗിച്ച് ക്ലീന്‍ ചെയ്തു കൊടുക്കുന്ന പദ്ധതിയാണ് ഹൗസ് ക്ലീനിംഗ് യൂണിറ്റിലൂടെ നടപ്പാക്കുന്നത്. തുമ്പമണ്‍ സാംസ്‌കാരിക നിലയത്തില്‍ വെച്ച് നടന്ന യോഗത്തില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അധ്യക്ഷയായിരുന്നു.വൈസ് പ്രസിഡന്റ് അഡ്വ രാജേഷ്,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് റ്റി വര്‍ഗ്ഗീസ്,വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത റാവു, വിവിധ വാര്‍ഡ് മെമ്പര്‍മാരായ ജയന്‍, അമ്പിളി, പവിത്രന്‍, പഞ്ചായത്ത് സെക്രട്ടറി ഷാജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമന ഗോപാലന്‍, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *