നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

Alappuzha Pathanamthitta

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ നോർക്ക റൂട്ട്സ് റീജിയണൽ സബ് സെന്ററിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു (ഒന്നാം നില, ചിറ്റൂർ ചേംബേഴ്സ് ബിൽഡിംങ് റെയിൽവേ സ്റ്റേഷന് സമീപം, ചെങ്ങന്നൂർ, ആലപ്പുഴ ജില്ല). 2024 ആഗസ്റ്റ്-06 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന അറ്റസ്റ്റേഷനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് അവസരം ലഭിക്കുക. ഇതിനായി നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, പകർപ്പും സഹിതം പങ്കെടുക്കാവുന്നതാണ്.

വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പിൽ സ്വീകരിക്കും. അന്നേ ദിവസം നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.കേരളത്തിൽ നിന്നുളള സർട്ടിഫിക്കറ്റുകൾ മാത്രമേ നോർക്കാ റൂട്ട്‌സ് വഴി അറ്റസ്റ്റേഷനു നൽകാൻ കഴിയൂ. വിദ്യാഭ്യാസം, വ്യക്തിഗത വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തൽ, ഹോം അറ്റസ്റ്റേഷൻ, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തൽ, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവ നോർക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.

യു.എ.ഇ, ഖത്തർ, ബഹറൈൻ,കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകൾക്കും അപ്പോസ്റ്റിൽ അറ്റസ്റ്റേഷനു വേണ്ടിയും നോർക്ക റൂട്ട്‌സ് വഴി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് (ചെങ്ങന്നൂർ) +91 479 208 0428,+919188492339, (തിരുവനന്തപുരം) 0471 2770557, 2329950 (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) നമ്പറുകളിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *