എച്ച്1എൻ1 പത്തനംതിട്ടയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ കരുതൽ വേണം

Health Pathanamthitta

പത്തനംതിട്ട – ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ എച്ച്1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടായാൽ നിസാരമായി കാണാതെ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽഓ ഫീസർ (ആരോഗ്യം) ഡോ. എൽ. അനിതകുമാരി അറിയിച്ചു.

വായുവിലൂടെ പകരുന്ന വൈറൽ പനിയാണ് എച്ച് വൺ എൻവൺ പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ പ്രത്യേകിച്ച് ഗർഭിണികൾ, ചെറിയകുട്ടികൾ, പ്രായമായവർ, മറ്റേതെങ്കിലും രോഗങ്ങൾ ഉള്ളവർ തുടങ്ങിയവരിൽ കണ്ടാൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിസാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയിൽ എത്തുന്നതും മരണം വരെ സംഭവിക്കുയും ചെയ്യുന്നത്. ജില്ലയിലെ എല്ലാസർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസൾട്ടാമിവിർ എന്ന മരുന്നും ലഭ്യമാണ്. രോഗബാധിതർ പോഷകഗുണമുള്ള പാനീയങ്ങളും ആഹാരങ്ങളും കഴിക്കുവാനും പൂർണവിശ്രമമെടുക്കാനും ശ്രദ്ധിക്കണം. പൊതുഇടങ്ങളിൽ മാസ്‌ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും ശ്രദ്ധിക്കണം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *