അഡ്വ. കെ അനന്തഗോപൻ എഴുതിയ “ഓർമ്മകളുടെ വസന്തം” പ്രകാശനം ബുധനാഴ്ച

Pathanamthitta Politics

തിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായിരുന്ന അഡ്വ. കെ. അനന്ത ഗോപൻ എഴുതിയ പുസ്തകം “ഓർമ്മകളുടെ വസന്തം” ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 2 ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയച്ചു. ആദ്യ പുസ്തകം മന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങും.

ചിന്ത പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത് തിരുവല്ലാ ബിലീവേഴ്സ് യൂത്ത് സെന്റർ ഹാളിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മുഖ്യ പ്രഭാഷണം നടത്തും..
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മാത്യു ടി തോമസ് എം എൽ എ, ജനറൽ കൺവീനർ അഡ്വ. ആർ സനൽകുമാർ, അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, അഡ്വ. കെ അനന്തഗോപൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

@സന്തോഷ് സദാശിവമഠം

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *