ഇന്നത്തെ അറിയിപ്പുകൾ |അഗ്നിവീർ വായുവിലേക്ക് അവസരം

Trivandrum
Print Friendly, PDF & Email

ഇന്നത്തെ അറിയിപ്പുകൾ |

*അഗ്നിവീർ വായുവിലേക്ക് അവസരം
ഇൻഡ്യൻ വായുസേനയുടെ ‘അഗ്നിവീർ വായുവിലേക്ക്’ 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും മധ്യേ ജനിച്ച അവിവാഹിതർക്ക് അവസരം. ജൂലൈ എട്ട് മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷനും വിവരങ്ങൾക്കും https://Agnipathvayu.cdac.in, https://careerindianairforce.cdac.in ഫോൺ – 0484 2427010, 9188431093.

*ക്വട്ടേഷൻ ക്ഷണിച്ചു
സംസ്ഥാന വിനോദസഞ്ചാരവകുപ്പും ഡിടിപിസി വയനാടും സംയുക്തമായി നടത്തുന്ന മഡ്ഫെസ്റ്റ്-2024 ൽ ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ അനൗൺസ്മെന്റ്, ജേഴ്സി, എൽ.ഇ.ഡി വാൾ, ഡോക്യുമെന്റേഷൻ പ്രവർത്തികൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 28 ന് രാവിലെ 12നകം ലഭിക്കണം. ഫോൺ- 04936 202134, 9446072134.

*സ്‌പോട്ട് അഡ്മിഷൻ
കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്‌ററിക് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് എന്നീ തൊഴിൽ അധിഷ്ഠിത കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യതയുണ്ടായിരിക്കണം. താല്പര്യമുള്ളവർ ബയോഡേറ്റ, ആവശ്യ രേഖകളുമായി ജൂൺ 28 ന് രാവിലെ 10 ന് സെന്ററിൽ നേരിട്ടെത്തണം. ഫോൺ- : 04952301772, kkccalicut@gmail.com

*തെറാപ്പിസ്റ്റ് ഒഴിവ് |കണ്ണൂർ
സമഗ്രശിക്ഷ കേരളം ജില്ലയിലെ വിവിധ ബി ആർ സികളിൽ സ്പീച്ച്, ഫിസിയോ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു.  യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ജൂൺ 30നകം ssakannur@gmail.com ലേക്ക് അയക്കണം.  ഫോൺ: 0497 2707993.

 

Leave a Reply

Your email address will not be published. Required fields are marked *