നിങ്ങൾ വാച്യാന്വേഷണത്തിന് ഹാജരാകണമെന്ന് ഡിവൈ.എസ്.പി: ഏഴു മാസമായി ശമ്പളം തരാത്തതിനാൽ താങ്കളുടെ ഓഫീസിൽ ഹാജരാകാൻ സാധിക്കുന്നതല്ലെന്ന് പോലീസുകാരൻ :

Kerala Kozhikkodu Special

പത്തനംതിട്ട – ഏഴു മാസമായി ശമ്പളം തരാത്തതിനാല്‍ അങ്ങയുടെ ഓഫീസില്‍ ഹാജരാകാനുള്ള യാത, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാല്‍ ഹാജരാകാന്‍ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂര്‍വ്വം ബോധിപ്പിച്ചു കൊള്ളുന്നു. സസ്‌പെന്‍ഷനിലുള്ള പോലീസുകാരന് തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വാച്യാന്വേഷണത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി നല്‍കിയ നോട്ടീസിന് അതില്‍ തന്നെ എഴുതി നല്‍കിയ മറുപടിയാണിത്.

വിവാദ നായകനായ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നാണ് മറുപടി നല്‍കിയത്. അതിന്റെ ചിത്രം അദ്ദേഹം ഫേസ് ബുക്കില്‍ പങ്കു വയ്ക്കുകയും ചെയ്തു. നിലവില്‍ സസ്‌പെന്‍ഷനിലാണ് ആറന്മുള പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ യു. ഉമേഷ് എന്ന ഉമേഷ് വള്ളിക്കുന്ന്. സംസ്ഥാന പോലീസ് സേനയിലെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് കത്തെഴുതിയതിന് ഈ മാസമാദ്യമാണ് ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് വകുപ്പു തല അന്വേഷണത്തിന്റെ ഭാഗമായുള്ള വാച്യാന്വേഷണത്തിന്് 25 ന് രാവിലെ 10.30ന് ഹാജരാകാനാണ് ഉമേഷിന് നോട്ടീസ് നല്‍കിയത്. പ്രത്യേക ദൂതന്‍ വഴി കോഴിക്കോട്ടേയ്ക്ക് നോട്ടീസ് കൊടുത്തയയ്ക്കുകയായിരുന്നുവെന്ന് ഉമേഷ് പറയുന്നു. ദൂതന്റെ രണ്ട് ദിവസത്തെ ശമ്പളം, ടി.എ. മാത്രം സര്‍ക്കാരിന് ആറായിരം രൂപയിലധികം ചെലവാണെന്ന് ഉമേഷ് ചൂണ്ടിക്കാണിക്കുന്നു. മറുപടിയും നോട്ടീസില്‍ തന്നെ എഴുതിക്കൊടുത്തു. ഏഴു മാസമായി ശമ്പളം തരാത്തതിനാല്‍ അങ്ങയുടെ ഓഫീസില്‍ ഹാജരാകാനുള്ള യാത, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാല്‍ ഹാജരാകാന്‍ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂര്‍വ്വം ബോധിപ്പിച്ചു കൊള്ളുന്നുവെന്നാണ് നോട്ടീസില്‍ എഴുതി കൊടുത്തത്. പറഞ്ഞത് സത്യം മാത്രമാണെന്നും നിവൃത്തിയില്ലാത്തതിനാല്‍ തന്നെ ആണ് ഇങ്ങനെ എഴുതേണ്ടി വന്നതെന്നും ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചു

https://www.facebook.com/umeshvallikkunnu/postspfbid01GT5Kj8ERXfRLVk67iNvkLAZ9F44wQJEAvXb1CR3gGvftKHwasKhR1LPA5fnVojdl

ഉമേഷ്. യു എന്ന പോലീസുകാരൻ നിരന്തരമായ ദുർനടപ്പുകാരൻ എന്ന് കണ്ടെത്തി ആയതിന് OE നടത്തി റിപ്പോർട്ടു കൊടുക്കാൻ പത്തനം തിട്ട എസ്.പി. ചുമതലപ്പെടുത്തിയിരിക്കുന്നതാണ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്. പി.യെ.
ഇന്നലെ പ്രത്യേക ദുതൻ വഴി കോഴിക്കോട്ടേക്ക് കൊടുത്തയച്ച നോട്ടീസാണ് ഇത്. ( ദൂതന്റെ രണ്ട് ദിവസത്തെ ശമ്പളം + ,TA മാത്രം സർക്കാരിന് ആറായിരം രൂപയിലധികം ചെലവാണ്. )
മറുപടിയും നോട്ടീസിൽ തന്നെ എഴുതിക്കൊടുത്തു. പറഞ്ഞത് സത്യം മാത്രമാണ്. നിവൃത്തിയില്ലാത്തതിനാൽ തന്നെ ആണ്.
പരിഹാസമായി കാണേണ്ടതില്ല.
😄
” 7 മാസമായി ശമ്പളം തരാത്തതിനാൽ അങ്ങയുടെ ഓഫീസിൽ ഹാജരാകാനുള്ള യാത്ര, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാൽ ഹാജരാകാൻ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂർവ്വം ബോധിപ്പിച്ചു കൊള്ളുന്നു”

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *