പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ

Kerala Pathanamthitta
Print Friendly, PDF & Email

ടെൻഡർ ക്ഷണിച്ചു
അടൂർ ജനറൽ ആശുപത്രിയിലേക്ക് 2024 ജൂലൈ മുതൽ 2025 മാർച്ച് 31 വരെ ലാബ് റീഏജന്റസ്, സർജിക്കൽ ഉപകരണങ്ങൾ, ഓർത്തോ ഇംപ്ലാന്റ്‌സ്, ആശുപത്രിയിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റ്, സ്‌കാനിംഗുകൾ, മെഡിക്കൽ ഓക്‌സിജൻ, ലിക്വഡ് മെഡിക്കൽ ഗ്യാസ്, പ്രിന്റിംഗ് ജോലികൾ, ക്ലീനിംഗ് സാധനങ്ങൾ, ബയോമെഡിക്കൽ വേസ്റ്റ് പ്ലാസ്റ്റിക് കവറുകൾ, മെഡിസിൻ, സി.റ്റി, എക്‌സറേ കവറുകൾ, സി.റ്റി, എക്‌സറേ ഫിലിം, ടെലിറേഡിയോളജി തുടങ്ങിയവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ : 04734 223236.

പഠനോപകരണ സഹായം അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടി ഒരുവർഷം പൂർത്തിയാക്കിവരും കുടിശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കൾക്ക് 2024-2025 അധ്യയന വർഷത്തിൽ പുതുതായി എൽ.കെ.ജി, ഒന്നാം ക്ലാസ് അഡ്മിഷൻ നേടുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷ, അഡ്മിഷൻ നേടുന്ന സ്‌കൂളിൽ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രം, പദ്ധതി അംഗത്തിന്റെ അംഗത്വ കാർഡ്, അംശദായ പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് (അംഗത്തിന്റെ പേരിൽ മാത്രം ഉള്ളത്) എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 10 നു മുൻപായി ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0468 2220248.

സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്
പത്തനംതിട്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കോഴഞ്ചേരി താലൂക്കിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് ഇലവുംതിട്ട ഈസ്റ്റ് ഭവൻസ് വിദ്യാമന്ദിർ സ്‌കൂളിൽ നാളെ (29) രാവിലെ 9.30 മുതൽ ഉച്ചവരെ നടത്തും. രജിസ്‌ട്രേഷൻ രാവിലെ ഏഴു മുതൽ ആരംഭിക്കും. ഡ്രൈവർമാർ ഡ്രൈവിംഗ് ലൈസൻസും പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.
പത്തനംതിട്ട ആർടിഒ എച്ച്. അൻസാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സിവിൽ ജഡ്ജും സെക്രട്ടറിയുമായ ബീനാഗോപാൽ ക്ലാസ്സുകൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി വി. അജിത്ത് മുഖ്യപ്രഭാഷണം നടത്തും. മോട്ടോർ വാഹന വകുപ്പ്, ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും സ്‌കൂൾ ബസ് സർവീസിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ജീവനക്കാരെയും ക്ലാസ്സിൽ പങ്കെടുപ്പിക്കണം. ക്ലാസിൽ പങ്കെടുക്കാത്ത ഡ്രൈവർമാരെ സ്‌കൂൾ വാഹനം ഓടിക്കാൻ അനുവദിക്കുന്നതല്ല എന്ന് ആർടിഒ അറിയിച്ചു.

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽജേ ണലിസം ഡിപ്ളോമ ജൂൺ 10 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (കൊച്ചി സെന്റർ) അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. വൈകിട്ട് ആറു മുതൽ എട്ടുവരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.
മൊബൈൽ ജേണലിസം, എ ഐ, വെബ് ജേണലിസം, റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് , സോഷ്യൽ മീഡിയ, പോഡ്കാസ്റ്റിംഗ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. സർവീസിൽ നിന്നു വിരമിച്ചവർക്കും മറ്റു ജോലികളിലുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 / കേരള മീഡിയ അക്കാദമി സബ്‌സെന്റർ , ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയിൽ ഐഡിയിലോ അയക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം. അവസാന തീയതി ജൂൺ 10. വെബ്‌സൈറ്റ് www.keralamediaacademy.or-g. ഫോൺ: 8848277081, 0484-2422275, 2422068, 0471-2726275.

അപകടകരമായ വൃക്ഷങ്ങൾ മുറിച്ചുമാറ്റണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന വൃക്ഷശിഖരങ്ങളും വൃക്ഷങ്ങളും മഴക്കാലത്ത് വ്യക്തികളുടെ ജീവനോ, സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനായി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മുറിച്ചു നീക്കി പഞ്ചായത്ത് ഓഫീസിൽ വിവരം അറിയിക്കണം. അല്ലാത്തപക്ഷം ഇതിൻ മേലുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്തം ദുരന്തനിവാരണ നിയമപ്രകാരം ഉടമസ്ഥർക്കായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

റാങ്ക് പട്ടിക നിലവിൽ വന്നു
പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടെപ്പിസ്റ്റ് ( പാർട്ട് ഒന്ന് – നേരിട്ടുളള നിയമനം, കാറ്റഗറി നം. 725/2022), (പാർട്ട് രണ്ട് ബൈട്രാൻസ്ഫർ റിക്രൂട്ട്മെന്റ്, കാറ്റഗറി നം. 726/2022) തസ്തികകളുടെ റാങ്ക് പട്ടിക നിലവിൽ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.

ഓവർസീയർ ഒഴിവ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പോളിടെക്നിക് സിവിൽ ഡിപ്ലോമ, രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ജൂൺ ആറിന് വൈകിട്ട് അഞ്ചിന് മുൻപായി പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *