വീടിന്റെ മുറ്റത്ത് കളിക്കാൻ വന്ന പെൺകുട്ടികൾക്ക് പീഡനം ; റിട്ട. റെയിൽവേ പൊലീസ് ഓഫിസർക്ക് 75 വർഷം കഠിനതടവും 4,50,000 രൂപ പിഴയും

Crime Pathanamthitta
Print Friendly, PDF & Email

അടൂർ – 11 വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ റിട്ട. റെയിൽവേ പൊലീസ് ഓഫിസർക്ക് 75 വർഷം കഠിനതടവും 4,50,000 രൂപ പിഴയും ശിക്ഷ. കൊടുമൺ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെയാണ് (69) അടൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ഷിബു ഡാനിയേൽ ശിക്ഷിച്ചത്.

പ്രതി ഭാര്യക്കൊപ്പം താമസിച്ചിരുന്ന ഐക്കാട്ടുള്ള വീട്ടിൽ കളിക്കാൻ എത്തിയിരുന്ന പെൺകുട്ടികളെയാണ് പലവട്ടം പീഡിപ്പിച്ചത്. പെൺകുട്ടികൾ പരസ്പരവും ഒരാൾ അവരുടെ അമ്മയോടും വെളിപ്പെടുത്തിയതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന്, അന്നത്തെ കൊടുമൺ എസ്.എച്ച്.ഒ മഹേഷ്‌ കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കി.

നാലുവർഷമായി പല ദിവസങ്ങളിലും പ്രതി ഒരു കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. പ്രതി മൊത്തം 40 വർഷം കഠിന തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതകൾക്ക് നൽകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *