മല്ലപ്പള്ളി : നാളിതുവരെ മല്ലപ്പള്ളി പട്ടണം കണ്ടിട്ടില്ലാത്ത കാഴ്ചയും ആവേശവുമായാണ് എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി യുടെ റോഡ് ഷോ ടൗണിൽ നടന്നത്.
തിങ്കളാഴ്ച സന്ധ്യക്ക് പാട്ടിനൊത്ത് നൃത്തച്ചുവടുകളുമായി സ്ഥാനാർഥി അഭിവാദ്യം ചെയ്തതോടെ മഹിളാ പ്രവർത്തകർ ഉൾപ്പെടെ നേതാക്കളും പ്രവർത്തകരും സ്ഥാനാർഥിക്കൊപ്പം റോഡ് ഷോ യിൽ ആവേശത്തോടെ അണിചേർന്നു. ആദ്യമായി വ്യത്യസ്തമായ നടന്ന റോഡ് ഷോ കണ്ട ജനങ്ങളും മുൻ മുഖ്യമന്ത്രിയുടെ മകനായ ആനിൽ ആന്റണി ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാനെത്തിയത് എൻഡിഎ പ്രചാരണത്തിന്റെ പകിട്ട് വർദ്ധിപ്പിച്ചു.


ബിജെപി ഓഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോഡ് ഷോ അനിൽ ആന്റണി സൈനിക സ്മാരക മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് സമാപിപ്പിച്ചത്. സ്ഥാനാർത്ഥി സ്വീകരണത്തിനും റോഡ് ഷോ യ്ക്കും എൻഡിഎ നേതാക്കളായ വിനോദ് തോട്ടബ്ഭാഗം, അഡ്വ. സുജ ഗിരീഷ്, ബാബു കൃഷ്ണകല, പ്രകാശ് വടക്കേമുറി, പ്രവീൺ വട്ടക്കാലായിൽ, രാജൻ പെരുമ്പക്കാട്ട് , എം.ഡി.ദിനേശ് കുമാർ, വിജയൻകുട്ടി കെ ഡി, സന്തോഷ് സദാശിവമഠം, ഈ എൽ ബാലകൃഷ്ണൻ, സുമേഷ് എസ്, പ്രസന്നമണി, റ്റി കെ ഉണ്ണികൃഷ്ണൻ, റ്റിറ്റു തോമസ്, വിനായകൻ പി ജി, അനീഷ് പി എന്നിവർ നേതൃത്വം നൽകി.
ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയുടെ വികസനം ദേശീയ നിലവാരത്തിൽ ഉയർത്തുമെന്ന പ്രധാനമന്ത്രി മോദിജിയുടെ ഗ്യാരന്റി യാണ് ഞങ്ങൾ ജനങ്ങൾക്ക് നല്കുന്ന ഉറപ്പെന്ന് സ്വീകരണത്തിന് നല്കിയ മറുപടിക്ക് സൈനിക സ്മൃതി മണ്ഡപത്തിൽ വച്ച് പുഷ്പാർച്ചനയ്ക്ക് ശേഷം അനിൽ കെ ആന്റണി പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

