ന്യൂഡൽഹി – ചലച്ചിത്രമേഖലയിലെ സമഗ്രമായ സംഭാവനയ്ക്കുള്ള ഈ വർഷത്തെ ‘ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം’ യേശുദാസിന്. ഡിപിഐഎഫ്എഫ് സിഇഒ അഭിഷേക് മിശ്രയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌ക്കാരം 2024 ഫെബ്രുവരി 20 ന് മുംബൈയിലെ താജ് ലാൻഡ്സ് എൻഡിൽ സമ്മാനിക്കും. ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 2016 ൽ ആരംഭിച്ച പുരസ്‌ക്കാരമാണ് ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

