വീര മൃത്യു വരിച്ച ജവാന്മാർക്ക് സഹ്യാദ്രി സോൾജിയേഴ്‌സിന്റെ സ്മരണാഞ്ജലികൾ..

Kerala Pathanamthitta Special

പത്തനംതിട്ട – 2019 ഫെബ്രു 14 ന് രാജ്യത്തെ നടുക്കിയ പുൾവാമാ അക്രമണത്തിൽ രാജ്യത്തിന് വേണ്ടി വിരമ്യത്യു വരിച്ച CRPF ജവാൻമാർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ച് പത്തനംതിട്ടയിലെ CRPF ജവാൻമാരുടെ കൂട്ടായ്മയായ സഹ്യാദ്രി സോൾജിയേഴ്സ് … ഇന്നലെ രാവിലെ 10 മണിക്ക് പത്തനംതിട്ട സൈനിക സ്മൃതി മണ്ഡപത്തിന് മുൻപിൽ ധീരജവാൻമാരുടെ ഛായാ ചിത്രങ്ങൾക്ക് മുന്നിൽ വിളക്ക് തെളിയിച്ചു പുഷ്ച ചക്രം അർപ്പിച്ച ശേഷം മൗനാചരണവും നടത്തി , ചടങ്ങിൽ സഹ്യാദ്രി സോൾജിയേഴ്സ് സൈനികരും അവരുടെ ഫാമിലിയും ബന്ധുമിത്രാദികളും പങ്കെടുത്തു .. അനിൽ മലയാലപ്പുഴ , സുനിൽ കടമനിട്ട , അനിൽ ഓമല്ലൂർ, ഉല്ലാസ് പന്തളം, രാജിവ് ഓമല്ലൂർ, ഫരിദ് പന്തളം, ജയകുമാർ , ജോൺസൺ എന്നിവർ നേതൃത്വം നൽകി.

2019 ൽ ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനവ്യൂഹത്തി ന് നേരെ പാക് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് നടത്തിയ അതിക്രൂരമായ ചാവേറാക്രമണത്തിൽ മലയാളിയായ ശ്രീ വസന്ദകുമാർ അടക്കം 40 ജവാന്മാരാണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്.. രാജ്യത്തെ മാത്രമല്ല ലോകത്തെ നടുക്കിയ ഭികരാക്രമണത്തിൻ്റെ വേദനാജനകമായ അഞ്ചാം വാർഷികമായിരുന്നു 2024 ഫെബ്രു വരി 14 സഹ്യാദ്രി സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റി (CRPF ) പത്തനംതിട്ട -ധീര ജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നതിനായ് ആണ് സൈനിക സ്മ്രിതി മണ്ഡപത്തിന് മുന്നിൽ ഒത്ത് കൂടിയത് , നമ്മുടെ ധിര ജവാൻമാരുടെ ഒരിക്കലും മരിക്കാത്ത പാവന സ്മരണകൾക്ക് മുന്നിൽ ഒരായിരം പ്രണാമം അർപ്പിക്കുന്നു.. വന്ദേ മാതരം ജയ് ഹിന്ദ്

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *