തൃശൂർ – പൊന്നിൽ കുളിക്കാൻ യോഗ്യത ഉള്ളവളായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ, വിവാഹത്തിന് ലളിതമായ ആഭരണങ്ങൾ മാത്രമണിഞ്ഞു വേദിയിലെത്തിയതിൽ ലോകമാകെ ഈ വിവാഹം കണ്ട മലയാളികൾക്ക് അത്ഭുതം. സുരേഷ് ഗോപി പോലുള്ള, അതും കമ്മികൾ പ്രധാനമായി തള്ള് രാഷ്ട്രീയക്കാരൻ എന്ന് പറയുന്ന ഒരു സെലിബ്രിറ്റി തന്റെ മകളുടെ വിവാഹം ഇത്ര സിംപിൾ ആയി നടത്തുമോ ? സോഷ്യൽമീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്… !!
മകളുടെ വിവാഹത്തിലും ലാളിത്യം സ്വീകരിച്ചു സുരേഷ് ഗോപി മാതൃക ആയിരിക്കുകയാണ്. ഓറഞ്ച് നിറമുള്ള സാരിയാണ് വിവാഹദിനത്തിൽ ഭാഗ്യ അണിഞ്ഞത്. സാരിക്ക് ഇണങ്ങുന്ന ഒരു ചോക്കറും, ജിമിക്കി കമ്മലും, രണ്ട് വളകളും മാത്രമാണ് ആഭരണമായി ഉപയോഗിച്ചിരുന്നത് എന്നതാണ് ശ്രദ്ധേയം. കിലോക്കണക്കിന് സ്വർണം തൂക്കി കൊടുക്കാനോ, അണിയിക്കാനോ കഴിവുള്ള സെലിബ്രിറ്റിയുടെ മകളുടെ വിവാഹം ആണ് ഇത്ര സിംപിൾ ആയി നടന്നതെന്ന് വിശ്വസിക്കാൻ ഇപ്പോഴും പലർക്കും പ്രയാസം. അതും സഹായങ്ങൾ ചോദിച്ച് എത്തുന്നതിൽ ഒരാളെ പോലും മടക്കിവിടാത്ത മനസിന് ഉടമയാണ് സുരേഷ് ഗോപി എന്നതും ചിലർക്കെങ്കിലും അവിശ്വസനീയം !!.
സ്വർണ്ണം പുറത്തു കാണിക്കാതെ തൂക്കി കൊടുത്തു എന്നൊക്കെ കമ്മി വചനങ്ങൾ പ്രചരിക്കുന്നുണ്ട്. പാണന് പാട്ട് പാടാൻ കാരണം കിട്ടിയാൽ മതിയല്ലോ !!


