ബഹറിൻ ഒ.ഐ.സി.സി തിരഞ്ഞെടുപ്പിൽ രാജു കല്ലുംപുറവും ബിനു കുന്നന്താനവും ഗ്ലോബൽ കമ്മറ്റിയിലേക്ക്

World Politics
Print Friendly, PDF & Email

മനാമ : കെ പി സി സി യുടെ മേൽനോട്ടത്തിൽ നടന്ന ഒഐസിസി തെരഞ്ഞെടുപ്പിൽ ബഹ്‌റൈനിൽ നിന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റിയിലേക്ക് നിലവിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചിരുന്ന ബിനു കുന്നന്താനം എന്നിവരെ ഐക്യ കണ്ഠയേന തെരഞ്ഞെടുത്തു.

മുൻ കാലങ്ങളിൽ നാട്ടിൽ കോൺഗ്രസ്സിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും, പ്രവാസജീവിതം തെരഞ്ഞെടുക്കുകയും ചെയ്ത ആളുകളെ സംഘടിപ്പിക്കുകയും, കൂട്ടായ്മ രൂപീകരിക്കുകയും, 1997 മുതൽ കഴിഞ്ഞ ഇരുപത്തിയേഴു വർഷം ബഹ്‌റൈനിലെ കോൺഗ്രസ്‌ സംഘടനക്ക് നേതൃത്വം നൽകുകയും, 2009 മുതൽ കെ പി സി സി യുടെ പോഷക സംഘടനയായി ഒഐസിസിയെ മാറ്റിഎടുക്കുന്നതിനും, ഒഐസിസി യുടെ ആദ്യ പ്രസിഡന്റ്‌ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളാണ് രാജു കല്ലുംപുറം. 2006 മുതൽ പ്രവർത്തിച്ചു വരുന്ന ബിനു കുന്നന്താനം ഒഐസിസി ദേശീയ സെക്രട്ടറി, ഗ്ലോബൽ കമ്മറ്റി അംഗം, ദേശീയ വൈസ് പ്രസിഡന്റ്‌,2016 മുതൽ ദേശീയ പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *