നവകേരള സദസിൽ പരാതി നൽകിയതിനാൽ ആനന്ദപ്പള്ളി മരമടി തിരികെ വരുമെന്ന പ്രതീക്ഷയിൽ ആനന്ദപ്പള്ളി കർഷകസമിതി

Kerala Lifestyle
Print Friendly, PDF & Email

അടൂർ – പതിനഞ്ച് വർഷമായി മുടങ്ങിക്കിടക്കുന്ന ജില്ലയിലെ ഏക കാർഷീക ഉത്സവമായ മരമടി മഹോത്സവം തുടർന്ന് നടത്തുവാൻ നവ കേരള സദസ്സ് അവസരം ഒരുക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ആനന്ദപ്പള്ളി കർഷകസമിതി പ്രവർത്തകരും പ്രദേശവാസികളും. മുഖ്യമന്ത്രിക്ക് മൂന്നു തവണ നിവേദനം കൊടുത്തിട്ടും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിയമസഭയിൽ മുന്നു തമണ സബ്മിഷൻ അവതരിപ്പിച്ചിട്ടും കൃഷി വകുപ്പ് ബിൽ അവതരിപ്പിക്കാൻ താൽപര്യം കാണിക്കാതെ ആറു വർഷമായി മാറ്റിവെച്ചിരിക്കുന്നു.

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനോടുള്ള സാമ്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മൃഗപീഡനം ചൂണ്ടിക്കാട്ടി ഏർപ്പെടുത്തിയ വിലക്ക് മൂലം 2008 ലാണ് 60 വർഷമായി നടന്നു വന്നിരുന്ന ആനന്ദപ്പള്ളി മരമടി മഹോത്സവം ജില്ലാ ഭരണകൂടം നിരോധിച്ചത് . ജല്ലിക്കെട്ടിനു വേണ്ടി തമിഴ്‌നാട്ടിൽ സമരം ശക്തി പ്രാപിച്ചപ്പോൾ കേന്ദ്രസർക്കാർ നിയമത്തിൽ ഇളവ് വരുത്തുകയും അതത് സംസ്ഥാനങ്ങൾ അവരുടെ നിയമസഭകളിൽ ബിൽ പാസാക്കി ഉത്സവങ്ങൾ നടത്താൻ അനുമതി കൊടുക്കുകയും ചെയ്തു. ഈ സമയം തന്നെ തമിഴ്‌നാടും കർണാടകവും മഹാരാഷ്ര്ടവും അവരവരുടെ നിയമസഭകളിൽ ബിൽ പാസാക്കി ഉത്സവം പുനരാരംഭിച്ചു. 2017 ൽ കേന്ദ്രസർക്കാർ കാർഷിക ഉത്സവത്തിനു നൽകിയ ഇളവ് ഏഴു വർഷം പിന്നിട്ടിട്ടും കേരളത്തിലെ കർഷകരുടെ ഉത്സവത്തിനു സംസ്ഥാന സർക്കാർ നൽകിയില്ല എന്നത് ഏറ്റവും നിരാശ ഉളവാക്കുന്നതാണെന്ന്് ആനന്ദപ്പള്ളി കർഷക സമിതി നേതാവ് വി.കെ. സ്റ്റാൻലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *