കൊല്ലം – ഇസ്രായേൽ പൗരയായ വിദേശ വനിതയെ കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കളുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊട്ടിയം കോടാലിമുക്കിലാണ് സംഭവം. രാധ എന്നു വിളിക്കുന്ന സ്വത്വയാണ് കൊല്ലപ്പെട്ടത്. സ്വത്വയെ ആക്രമിച്ചത് സുഹൃത്തും ഇവർ താമസിച്ചിരുന്ന വീട്ടിലെ യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രനാണ്. അതേസമയം സ്വത്വയെ ആക്രമിച്ച ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച കൃഷ്ണചന്ദ്രനെ ഗുരുതര പരുക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തും യോഗാ മാസ്റ്ററുമായ കൃഷ്ണചന്ദ്രന്റെ ബന്ധുവീട്ടിലാണ് സ്വത്വ താമസിച്ചിരുന്നത്. ഏറെക്കാലം ഉത്തരാഖണ്ഡിലായിരുന്ന കൃഷ്ണചന്ദ്രൻ മടങ്ങിയെത്തിയിട്ടു അധിക കാലമായില്ല. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു .
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

